സുനില്‍ ടീച്ചറിന്റെ 214 – മത് സ്നേഹഭവനം ഓണ സമ്മാനമായി വിധവയായ മിനിക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സാമൂഹ്യ പ്രവര്‍ത്തക ഡോ. എം എസ് സുനില്‍ ഭവനരഹിതരായ നിരാലംബര്‍ക്ക് പണിത് നല്‍കുന്ന 214 – മത് സ്നേഹ ഭവനം പൂതങ്കര വലിയവിള മേലേതില്‍ വിധവയായ മിനിക്കും രണ്ടു കുട്ടികള്‍ക്കുമായി നല്‍കി. അടൂര്‍ സ്വദേശിയായ കെ. കെ. സ്റ്റീഫന്റെ സഹായത്താലാണ് വീട് നിര്‍മ്മിച്ചു നല്‍കിയത്. വീടിന്റെ താക്കോല്‍ ദാനം കെ. കെ. സ്റ്റീഫനും ഭാര്യ ഏലിയാമ്മ സ്റ്റീഫനും ചേര്‍ന്ന് നിര്‍വഹിച്ചു.

രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് മിനിയുടെ ഭര്‍ത്താവ് സതീശന്‍ മരണപ്പെടുകയും മിനിയും രണ്ടു കുട്ടികളും വീടില്ലാത്ത അവസ്ഥയില്‍ കഴിയുകയും ആയിരുന്നു. ഇവരുടെ ദയനീയസ്ഥിതി നേരില്‍ കാണുവാന്‍ ഇടയായ സുനില്‍ ടീച്ചര്‍, സ്റ്റീഫന്‍ നല്‍കിയ നാല് ലക്ഷം രൂപ ഉപയോഗിച്ച് രണ്ട് മുറികളും ഹാളും അടുക്കളയും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ 650sq. ft. വലിപ്പമുള്ള വീട് നിര്‍മ്മിച്ചു നല്‍കുകയായിരുന്നു. ചടങ്ങില്‍ ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജഗോപാല്‍, കെ.പി. ജയലാല്‍, അരുണ്‍  പുതുശ്ശേരി, ഹരി ശശികുമാര്‍., സ്മിതാ സ്റ്റീഫന്‍ എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...