യന്ത്രത്തകരാറിനെ തുടര്‍ന്ന് ലണ്ടന്‍ വിമാനത്തിന്​ പുറപ്പെടാനായില്ല ; പ്രതിഷേധവുമായി യാത്രക്കാര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : യന്ത്രത്തകരാറിനെ തുടര്‍ന്ന് ലണ്ടന്‍ വിമാനത്തിന്​ പുറപ്പെടാനായില്ല. ഉച്ചക്ക്​ 1.20ന് നെടുമ്പാശേരിയില്‍നിന്ന്​ പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനമാണ് തകരാറിലായത്. പുറപ്പെടുന്നതിന്​ മുമ്പായി എന്‍ജിനീയറിങ്​ വിഭാഗം പരിശോധന നടത്തിയപ്പോഴാണ് തകരാര്‍ കണ്ടെത്തിയത്. പകരം സംവിധാനമുണ്ടാക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാര്‍ ബഹളം വെക്കുകയാണ്. തകരാര്‍ പരിഹരിക്കുന്നുണ്ടെന്ന്​ അധികൃതരും അറിയിച്ചു.

കഴിഞ്ഞ ദിവസമാണ്​ കൊ​ച്ചി​യി​ല്‍​നി​ന്ന്​ ല​ണ്ട​നി​ലേ​ക്ക്​ എ​യ​ര്‍ ഇ​ന്ത്യ സ​ര്‍​വി​സ് ആ​രം​ഭി​ച്ചത്​. 10 മണിക്കൂര്‍ കൊണ്ടാണ്​ കൊച്ചിയില്‍നിന്ന്​ ലണ്ടനിലേക്ക്​ നേരിട്ട്​ പറന്നെത്തുക. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ച 3.18ന് ​ഹീ​ത്രു​വി​ല്‍​നി​ന്ന്​ എ​ത്തി​യ വി​മാ​ന​ത്തി​ല്‍ 221 യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. രാ​വി​ലെ 5.57ന് 232 ​യാ​ത്ര​ക്കാ​രു​മാ​യി മ​ട​ങ്ങി. ഇന്ന്​ മു​ത​ല്‍ ആ​ഴ്ച​യി​ല്‍ മൂ​ന്ന്​ സ​ര്‍​വി​സാണ്​ നിശ്ചയിച്ചിരുന്നത്​. ഞാ​യ​ര്‍, ബു​ധ​ന്‍, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​ണ് സ​ര്‍​വി​സ്. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ച 3.00ന് ​ഹീ​ത്രു​വി​ല്‍​നി​ന്ന്​ എ​ത്തിയ വി​മാനമാണ്​ ഉച്ചക്ക്​ മടങ്ങേണ്ടിയിരുന്നത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...