പത്തനംതിട്ട : കുടുംബാംഗങ്ങളെ മാത്രമല്ല ഊന്നുകള്‍, അട്ടച്ചാക്കല്‍ നിവാസികളെ ഒന്നടങ്കം ദുഖത്തിലാഴ്ത്തിക്കൊണ്ട് സ്നേഹമോള്‍ യാത്രയാകുന്നു. ഏതാനും മണിക്കൂറുകള്‍ കഴിയുമ്പോള്‍ ആ ചേതനയറ്റ ശരീരവും നമ്മുടെ കണ്മുന്നില്‍ നിന്നും മറയും. ഊന്നുകള്‍ നെരിയാട്ടില്‍ വീട്ടില്‍ ജോസ് സാമുവലിന്റെയും ഷീജാ ജോസിന്റെയും ഏക മകള്‍ സ്നേഹ അന്ന ജോസ് (26) ജോസാണ് അകാലത്തില്‍ പൊലിഞ്ഞുപോയത്. സംസ്കാരം ഇന്ന് 12.30 ന് ഊന്നുകള്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കും. സ്നേഹമോളുടെ വിയോഗം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കഴിഞ്ഞു. ഇതോടെ മാധ്യമങ്ങളിലും ഇത് വാര്‍ത്തയായി. കോന്നി അട്ടച്ചാക്കല്‍ സ്വദേശിയും അറിയപ്പെടുന്ന ഫോട്ടോഗ്രാഫറും യുട്യൂബറുമായ ഷാജി ഹൃദയ തന്റെ ഫെയിസ് ബുക്കില്‍ നല്‍കിയ ഹൃദയഭേദകമായ കുറിപ്പാണ് സോഷ്യല്‍ മീഡിയാ ഏറ്റെടുത്തത്. ഷാജിയുടെ സഹോദരിയുടെ ഏക മകളാണ് സ്നേഹമോള്‍. അതുകൊണ്ടുതന്നെ സ്നേഹമോളുടെ വിയോഗം ഷാജിയുടെ മനസ്സിനെയും പിടിച്ചുകുലുക്കി. ആ വേദന ഷാജിയുടെ ഫെയ്സ് ബുക്ക് കുറിപ്പിലൂടെയാണ് പുറത്തുവന്നത്. കുറിപ്പ് ഇങ്ങനെ ….
ഈ ഫോട്ടോ വേണം പത്രത്തിൽ കൊടുക്കുവാൻ….
ഇത് എന്റെ സ്നേഹമോൾ.. എന്റെ സഹോദരി ഷീജയുടെ ഒരേയൊരു മകൾ..
സ്നേഹയെന്ന പേരു തിരഞ്ഞെടുത്തത് ഞാനായിരുന്നു. പേരുപോലെ തന്നെ സ്നേഹവും, അച്ചടക്കവും, വിനയവുമുള്ളവൾ. പത്താംതരം വരെ പഠനത്തിൽ മെല്ലെപ്പോക്ക്. പിന്നീടവൾ സ്വപ്നം കാണുവാൻ തുടങ്ങി.. 11, 12 ൽ മികച്ച മാർക്കുകൾ, എഞ്ചിനിയറിങ്ങ് അവസാന വർഷമെത്തുമ്പോൾ അസുഖബാധിതയായിട്ടും 90% ലധികം മാർക്ക് . അവളെ പിടികൂടിയ അസുഖം ചെറുതല്ലന്നറിഞ്ഞിട്ടും അവൾ പുഞ്ചിരിച്ചു. ഗൂഗിളിൽ കയറി മരുന്നുകളും, ചികിത്സകളും മനസിലാക്കി അപ്പനോട് പറഞ്ഞു വസ്തുവിറ്റോ, കടം വാങ്ങിയോ എന്നെ ചികിത്സിക്കാമോ ..
ജോലി കിട്ടുമ്പോൾ ഞാൻ വീട്ടാം. അങ്ങനെ മജ്ജ മാറ്റിവെച്ചു… ശേഷം അവൾ സ്വപ്നം കണ്ട ചെറിയ ജോലിയിൽ കയറി. ചെറുചിരികളുമായി സന്തോഷം പങ്കിട്ടു പോന്നപ്പോൾ
രണ്ടര വർഷത്തിനു ശേഷം അവളെ തേടി വീണ്ടുമതെ അസുഖമെത്തി…
ചില ക്യാൻസറങ്ങനെയാണ്.
രണ്ടാമതും മജ്ജ മാറ്റിവെച്ചു.. അവൾക്കായി എല്ലാ ചികിത്സകളും ചെയ്തു. ഇന്നിപ്പോൾ എല്ലാം വിഫലം.. ഇനിയും കുറച്ച് ആഗ്രഹങ്ങൾ ബാക്കിയുണ്ട്.
പത്രത്തിൽ കൊടുക്കേണ്ടതായ ഫോട്ടോ ഇതായിരിക്കണം.. ഫ്ലക്സ് വെക്കുകയാണങ്കിൽ ഈ ഫോട്ടോ തന്നെ വേണം.. പുതിയ സെറ്റ് ഉടുപ്പിക്കണം.. ചുറ്റും റോസാ പൂക്കൾ വേണം..
ഇനി ഞങ്ങൾക്ക് ചെയ്തു തീർക്കുവാൻ നിന്റെ കൊച്ചു കൊച്ചു സ്വപ്നങ്ങൾ മാത്രം.. ധാരാളം മെസേജുകളും, വിളികളും വരുന്നതിനാൽ വ്യക്തമായ ഒരു പോസ്റ്റിടുകയാണ്…
ഫോണെടുക്കുവാൻ പലപ്പോഴും കഴിയാറില്ല… ക്ഷമിക്കുക.
This photo should be published in the newspaper….
This is my lovely daughter..
My sister sheeja’s
The one and only daughter..
I was the one who chose the name Love.
She is loving, disciplined and humble just like her name.
Slow down in your studies up to tenth standard.
Then she began to dream..
Best marks out of 11 and 12 ,
90% marks more than 90% even after being sick when the engineering final year.
She smiled even though she knew that the illness that had caught her was not minor.
Logged into Google and understood the medicines and treatments, told father whether he can treat me by selling property or borrowing property ..
I’ll pay when I get a job.
And so the marrow was put away…
Then she landed the little dream job.
When happiness was shared with small smiles
After two and a half years, illness came searching for her again…
Some cancers are coming out.
Marrow was replaced for the second time..
All treatments done for her
Nowadays everything is a failure..
Still have a few wishes left.
This should be the photo that should be given in the newspaper..
If you want to flex, this photo is needed..
Need to dress up a new set..
Need roses all around..
Now we can only fulfill your small dreams..
Since there are lots of messages and calls coming in
Putting a clear post…
Not often able to pick up the phone…
Please forgive me.