വടകര : അക്ഷയ പാത്രത്തിൽ സ്നേഹസദ്യ ഒരുക്കി ബി.ഡി.കെ വടകര തുടർച്ചയായ 250 ദിനങ്ങൾ പൂർത്തിയാക്കി. ലോക്ക്ഡൗൺ സമയങ്ങളിൽ വടകര തെരുവോരങ്ങളിലുള്ള വർക്ക് സ്നേഹസദ്യ എന്ന പേരിൽ ഉച്ചഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യം വടകര ട്രാഫിക് പോലീസിന്റെയും സ്പോൺസർമാരുടെയും സഹായത്താൽ തുടർച്ചയായി 250 ദിനങ്ങൾ ബി.ഡി.കെ വടകര പ്രവർത്തകർ പൂർത്തീകരിച്ചു.
നിലവിൽ വടകര അക്ഷയപാത്രത്തിലും പയ്യോളി തെരുവോരങ്ങളിലും ഉച്ച ഭക്ഷണം നൽകി വരുന്നുണ്ട്. വടകര ഡി.വൈ.എസ്.പി സദാനന്ദൻ്റെ നേതൃത്വത്തിലാണ് അക്ഷയപാത്രം പദ്ധതി ആരംഭിച്ചത്. തുടർച്ചയായ 250 ദിനങ്ങൾ പൂർത്തീകരിച്ചതിന്റെ ആഘോഷത്തിൽ ട്രാഫിക്ക് എസ്ഐ ഒ.സത്യൻ, എഎസ്ഐ സുദർശൻ, ഹോം ഗാർഡ്മാരായ വിജയൻ, പ്രദീപൻ, ട്രാഫിക് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ബി.ഡി.കെ വടകര കമ്മറ്റി ഭാരവാഹികളായ അൻസാർ ചേരാപുരം, വത്സരാജ് മണലാട്ട്, ഹസ്സൻ, കബീർ, മുദസ്സിർ, മറ്റു ബി.ഡി.കെ കോഡിനേറ്റർ മാരും തെരുവോരങ്ങളിലു ള്ളവർക്ക് മധുരം നൽകി സന്തോഷം പങ്കിട്ടു.