പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗം കുത്തിപ്പൊക്കിക്കൊണ്ടുവരുന്നതില്‍ ഗൂഡലക്ഷ്യം : എ.കെ ബാലന്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടഞ്ഞ അധ്യായമാണെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് എ.കെ ബാലന്‍. വിവാദ വിഷയം അടഞ്ഞ അധ്യായമാണ്. ചിലര്‍ അത് കുത്തിപ്പൊക്കിക്കൊണ്ടുവരുന്നതില്‍ ഗൂഡലക്ഷ്യം ഉണ്ട്. ഒരു വര്‍ഗീയ കലാപവും ഈ സര്‍ക്കാറിന്റെ കാലത്ത് നടക്കില്ലെന്നും എ.കെ ബാലന്‍ പറഞ്ഞു.

മതനിരപേക്ഷതയുടെ വെള്ളരിപ്രാവുകള്‍ തങ്ങളാണെന്ന് വരുത്താന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പം നിന്ന സമുദായങ്ങളെ തങ്ങളോടൊപ്പം നിര്‍ത്താനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. കലക്കവെള്ളത്തില്‍ മീന്പിടിക്കുന്നവര്‍ മാടപ്രാവുകളായിരിക്കുകയാണ് – അദ്ദേഹം പറഞ്ഞു.

പാലാ ബിഷപ്പുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സാഹചര്യം വഷളാക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. സാമുദായിക സൗഹാര്‍ദം നിലനിര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാര്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കുന്നത് അങ്ങേയറ്റം ആപത്കരമാണ്. ദുരഭിമാനം വെടിഞ്ഞ് സര്‍വകക്ഷിയോഗം വിളിക്കണം. ബി.ജെ.പി എരിതീയില്‍ എണ്ണ ഒഴിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...