ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ സ്നേഹത്തോൺ കൂട്ടയോട്ടം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി വ്യാപനത്തിനും അക്രമത്തിനുമെതിരെ ഐ എച്ച് ആർ ഡി യുടെ നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഐ എച്ച് ആർ ഡിയുടെ ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ സ്നേഹത്തോൺ എന്ന പേരിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. മൂന്ന് ഭാഗത്തു നിന്നാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. കോളേജ് ഓഫ് അപ്ലൈഡ് സയൻസ് പേരിശ്ശേരിയിൽ നിന്ന് ആരംഭിച്ച് പുലിയൂർ ഭാഗത്തേക്ക് ഒരു കിലോമീറ്റർ ഓടി തിരികെ അപ്ലൈഡ് സയൻസ് കോളേജിൽ മടങ്ങിയെത്തി ഗവണ്മെന്റ് ഐ ടി ഐ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ആഞ്ഞിലിമൂട് ജംഗ്ഷനിൽ എത്തി തിരികെ വനിതാ ഐ ടി ഐ ജംഗ്ഷനിൽ അവസാനിച്ചു. ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ആരംഭിച്ച് ബഥേൽ ജംഗ്ഷൻ മാർക്കറ്റ് റോഡ് വഴി തിരികെ കോളേജിൽ എത്തി. പേരിശ്ശേരിയിൽ നിന്ന് ആരംഭിച്ച സ്നേഹത്തോണിന് പുലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം ജി ശ്രീകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഉണ്ടായിരുന്നു. ഗവണ്മെന്റ് ഐ ടി ഐ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച സ്നേഹത്തോൺ കോളേജ് ഇലക്ട്രിക്കൽ എച്ച്ഒഡി ഡോ. രാജു എം ഫ്ലാഗ് ഓഫ് ചെയ്തു. ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ആരംഭിച്ച സ്നേഹത്തോണിന് പി ടി എ വൈസ് പ്രസിഡണ്ട് എബി തോമസ് ഫ്ലാഗ് ഓഫ് ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിക്കിം  തുരങ്ക ദുരന്തം : മരിച്ച അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ അനിശ്ചിതത്വം

0
കോട്ടയം : സിക്കിമിൽ ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നുണ്ടായ ദുരന്തത്തിൽ...

രക്ഷാപ്രവർത്തന കേസ് ; സസ്പെൻഷനെതിരെ എംആർ അജിത് കുമാർ നിയമനടപടിക്കെന്ന് സൂചന

0
തിരുവനന്തപുരം : രക്ഷപ്രവർത്തന അട്ടിമറി കേസിൽ സസ്പെൻഷനിലായ എഡിജിപി എംആർ അജിത്കുമാർ...

മെഡിക്കൽ കോളേജ് മോർഫിം​ഗ് കേസ് : പ്രതിക്കെതിരെ പരാതിയുമായി കൂടുതൽ വിദ്യാർത്ഥികൾ

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോർഫിംഗ് കേസിൽ പ്രതിയായ ഏബൽ...