ന്യൂഡല്‍ഹി: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്നു ഡല്‍ഹിയില്‍ ഇന്നും വ്യോമ ഗതാഗതം താറുമാറായി. ഇതേതുടര്‍ന്നു നൂറുകണക്കിന് യാത്രക്കാര്‍ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ്. മഞ്ഞ് മൂലം കാഴ്ച അവ്യക്തമായതാണ് വ്യോമഗതാഗതം താറുമാറാകാന്‍ കാരണം.
മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനങ്ങള്‍ പുറപ്പെടുന്നതിനെയും വരുന്നതിനെയും ബാധിക്കുന്നു. ദയവായി നിങ്ങളുടെ വിമാനങ്ങളുടെ നിലയെ കുറിച്ച് അറിയണമെന്നും ഇന്‍ഡിഗോ ട്വീറ്റ് ചെയ്തു.