തിരുവനന്തപുരം : സംസ്ഥാന നേതൃത്വത്തിന്‍റെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ച് ബിജെപി ദേശീയ നേതൃത്വം. മുരളീധര വിഭാഗം ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് ബിജെപി ദേശീയ നേതൃത്വം വ്യക്തമാക്കി. സംസ്ഥാന നേതൃത്വത്തിന്‍റെ കടുംപിടുത്തം പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടാക്കിയെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
പ്രതിഷേധം അറിയിച്ച മുതിര്‍ന്ന നേതാക്കളുമായി കേന്ദ്രം ചര്‍ച്ച നടത്തും. മുന്നാക്ക, ക്രൈസ്തവ വിഭാഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകലാന്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകള്‍ കാരണമായെന്നും ദേശീയ നേതൃത്വം വിലയിരുത്തി. ശോഭാ സുരേന്ദ്രനെയും അല്‍ഫോണ്‍സ് കണ്ണന്താനത്തെയും പാര്‍ട്ടി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യവും പരിശോധിക്കും.