സാമൂഹിക പിന്നോക്കാവസ്ഥയാണ് സംവരണത്തിന് മാനദണ്ഡം ; ഷിജുകുമാർ എരുമേലി

For full experience, Download our mobile application:
Get it on Google Play

റാന്നി: സാമൂഹിക പിന്നോക്കാവസ്ഥ പരിഗണിക്കാതെ സാമ്പത്തിക പിന്നോക്കാവസ്ഥ മാത്രം അടിസ്ഥാനമാക്കി സംവരണം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് അഖില കേരള പണ്ഡിതർ മഹാജന സഭ ജനറൽ സെക്രട്ടറി ഷിജുകുമാർ എരുമേലി അഭിപ്രായപ്പെട്ടു. അഖില കേരള പണ്ഡിതർ മഹാജന സഭ സംഘടിപ്പിച്ച നിയോജക മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1951-ൽ നടപ്പാക്കിയ ഒന്നാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഇന്ത്യയിൽ സംവരണ വ്യവസ്ഥ നടപ്പിലായത്.

ഭരണഘടനയുടെ ആത്മാവിനെ നിരാകരിക്കുന്ന രീതിയിലുള്ള മുന്നോക്ക സംവരണം അംഗീകരിക്കാനാവില്ലെന്നും സമൂഹത്തിന്റെ അവകാശങ്ങൾ നേടിയെടുക്കാൻ ശക്തമായ ജനപ്രക്ഷോഭങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പണ്ഡിതർ മഹാജനസഭ തിരെഞ്ഞടുപ്പിന് മുന്നോടിയായി സർക്കാരിന് സമർപ്പിച്ചിട്ടുളള അവകാശപത്രികയിലെ വിവിധ ആവശ്യങ്ങൾ അടിയന്തിരമായി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം കൺവീനർ പി പി വിജയൻ അദ്ധ്യക്ഷത വഹിച്ചു. വി എൻ തങ്കപ്പൻ, എൻ എൻ പ്രസാദ്, രാജേന്ദ്രൻ തുണ്ടിയിൽ, കെ എം ബാലൻ, എൻ എൻ മോഹൻദാസ്, രാധ ടീച്ചർ, സ്മിത വിനോദ്, കെ കെ വിജയൻ, വി എൻ ശശി, തമ്പി കൊച്ഛുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...