ആകെ കേസുകളില്‍ 46 ശതമാനവും ഒമിക്രോണ്‍ രോഗികള്‍ ; ഡല്‍ഹിയില്‍ സാമൂഹികവ്യാപനം : ആരോഗ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഡൽഹിയിൽ ഒമിക്രോൺ സാമൂഹികവ്യാപനമെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ. യാതൊരുവിധ യാത്രയും നടത്താത്തവർക്കും രോഗം ബാധിക്കുന്നത് സാമൂഹികവ്യാപനത്തിന്റെ സൂചനയാണെന്നും മന്ത്രി പറഞ്ഞു. 263 ഒമിക്രോൺ കേസുകളാണ് ഡൽഹിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഡൽഹിയിൽ ഒമിക്രോൺ സാമൂഹിക വ്യാപനമുണ്ടെന്ന് വ്യക്തമാക്കിയത്. യാതൊരുവിധ യാത്രാ പശ്ചാത്തലവുമില്ലാത്തവർക്കും രോഗം ബാധിക്കുന്നെന്നും ഇത് ആശങ്ക സൃഷ്ടിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിലെ ആകെ കോവിഡ് കേസുകളുടെ 46 ശതമാനവും ഒമിക്രോൺ രോഗികളാണ്. ഇതിൽ 115 പേർക്കാണ് വിദേശയാത്രാ പശ്ചാത്തലമുള്ളത്. മറ്റുള്ളവർക്ക് ആർക്കും ഇത്തരത്തിൽ വിദേശയാത്രാ പശ്ചാത്തലമില്ലെന്നും സത്യേന്ദ്ര ജെയിൻ പറഞ്ഞു. ഈ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ ഡൽഹിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ട്.

ഒറ്റദിവസം മാത്രം കോവിഡ് കേസുകളിൽ 89 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡൽഹിയിലെ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (ഡി.ഡി.എം.എ.) ബുധനാഴ്ച യോഗം ചേരുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു. ഒരാഴ്ച മുൻപു തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുള്ള നിർദേശം ഡി.ഡി.എം.എ. നൽകുകയും ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...