തൊഴിലാളികള്‍ക്ക് കൃത്യമായി വേതനം : മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിനെ രൂക്ഷമായി വിമര്‍ശിച്ച്‌ സോഷ്യല്‍ മീഡിയ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തില്‍ തൊഴിലാളികള്‍ക്ക് കൃത്യമായി വേതനം ലഭിക്കുന്നുണ്ടെന്ന മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിനെ രൂക്ഷമായി വിമര്‍ശിച്ച്‌ സോഷ്യല്‍ മീഡിയ. മദ്യത്തിലും ലോട്ടറിയിലും ഞങ്ങളത് തിരിച്ച്‌ അങ്ങോട്ട് തന്നെ തരുന്നുണ്ടല്ലോ യെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഗ്രാമീണ മേഖലയില്‍ കേരളത്തില്‍ ലഭ്യമാകുന്ന ശരാശരി വേതനം ദേശീയ ശരാശരിയുടെ ഇരട്ടിയിലുമധികമെന്ന് ചൂണ്ടിക്കാണിച്ച്‌ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ഹാന്‍ഡ്ബുക്ക് ഓഫ് സ്റ്റാറ്റിറ്റിക്സ് ഓണ്‍ ഇന്ത്യന്‍ സ്റ്റേറ്റ്സ് 2020 – 21 എന്ന പഠന റിപ്പോര്‍ട്ട് പങ്കുവച്ച മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിലായിരുന്നു വിമര്‍ശനങ്ങള്‍ അരങ്ങേറിയിരുന്നത്.

വരവ് മാത്രമല്ല ചിലവും നാല് ഇരട്ടിയാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. കേരളത്തിന് പുറത്ത് എല്ലാ സാധന സാമഗ്രികളും അവര്‍ തന്നെ ഉത്പാദിപ്പിക്കുന്നു. അത് കൊണ്ട് തന്നെ കൂലി കുറവുള്ളത് പോലെ ചിലവും കുറവാണ് പക്ഷെ കേരളത്തില്‍ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കണം. 1000 രൂപ കൂലി വാങ്ങുന്നവര്‍ക്ക് പോലും നിത്യചിലവ് കഴിഞ്ഞു 10 രൂപ സമ്പാദിച്ചു വെക്കാന്‍ സാധിക്കുന്നില്ല. മരുഭൂമിയില്‍ ചോര നീരാക്കി പ്രവാസികള്‍ കൊണ്ട് വരുന്ന പണം നേരെ ബംഗാളിയും ആസാമിയും കൊണ്ട് പോവുന്നു. മലയാളിക്ക് തൊഴിലുമില്ല കൂലിയുമില്ലെന്ന് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നു.

ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
ഗ്രാമീണ മേഖലയില്‍ കേരളത്തില്‍ ലഭ്യമാകുന്ന ശരാശരി വേതനം ദേശീയ ശരാശരിയുടെ ഇരട്ടിയിലുമധികം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ഹാന്‍ഡ്ബുക്ക് ഓഫ് സ്റ്റാറ്റിറ്റിക്സ് ഓണ്‍ ഇന്ത്യന്‍ സ്റ്റേറ്റ്സ് 2020 – 21 എന്ന പഠന റിപ്പോര്‍ട്ടിലാണ് രാജ്യത്തെ ഗ്രാമീണ മേഖലയിലെ വേതനത്തിന്‍റെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ ഗ്രാമീണ മേഖയിലെ കര്‍ഷക തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ശരാശരി ദിവസ വേതനം 706.5 രൂപയാണ്. ദേശീയ ശരാശരി 309.9 രൂപയും. കാര്‍ഷികേതര തൊഴിലാളികള്‍ക്ക് കേരളത്തില്‍ ശരാശരി 677.6 രൂപ വേതനം ലഭിക്കുമ്പോള്‍ ദേശീയതലത്തില്‍ അത് 315.3 രൂപയാണ്. ഗ്രാമീണ മേഖലയില്‍ നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ശരാശരി ദിവസ വേതനം ദേശീയ തലത്തില്‍ 362.2 രൂപയാണെന്നിരിക്കെ, സംസ്ഥാനത്ത് ഇത് 829.7 രൂപയാണ്.

ഗ്രാമീണ മേഖലയിലെ വേതന നിരക്കില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ ഏറെ മുകളിലാണെന്നത് അഭിമാനികരമായ കാര്യമാണ്. നീണ്ടകാലത്തെ തൊഴിലാളിവര്‍ഗ മുന്നേറ്റത്തിന്‍റെ ചരിത്രം ഈ നേട്ടത്തിനു പുറകിലുണ്ട്. ന്യായമായ വേതനം തൊഴിലാളികളുടെ അവകാശമാണ്. ആ അവകാശം സംരക്ഷിക്കുന്നതിനു വേണ്ട പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...