വിശപ്പിന്റെയും ഭക്ഷണത്തിന്റെയും വില ആ തൊഴിലാളികളെ പഠിപ്പിക്കാൻ നിങ്ങളാരും വളർന്നിട്ടില്ല ; മേയർക്കെതിരെ വിമർശനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഓണാഘോഷത്തിന് സമയം അനുവദിക്കാതിരുന്നതില്‍ പ്രതിഷേധിച്ച്‌ കോര്‍പ്പറേഷനിലെ തൊഴിലാളികള്‍ ഓണ സദ്യ മാലിന്യക്കുഴിയില്‍ തളളിയിരുന്നു. ജീവനക്കാര്‍ക്കെതിരെ മേയര്‍ ആര്യ രാജേന്ദ്രന്‍ നടപടിയെടുത്തത് കടുത്ത വിമര്‍ശനത്തിന് കാരണമാകുന്നു. ഓണാഘോഷത്തിന് സമയം അനുവദിച്ചില്ലെന്ന് ആരോപിച്ച്‌ ഭക്ഷണം വലിച്ചെറിഞ്ഞ് പ്രതിഷേധിച്ച ശുചീകരണ തൊഴിലാളികള്‍ക്കൊപ്പമാണ് സോഷ്യല്‍ മീഡിയ. മേയറുടെ ഈ നടപടി അം​ഗീകരിക്കാന്‍ സാധിക്കില്ലെന്നും സമൂഹത്തിലെ താഴെകിടയിലുളളവരെ ആഘോഷങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതാണെന്നുമുളള വിമര്‍ശനങ്ങളാണ് ഉയരുന്നുണ്ട്.

പ്രതിഷേധ സൂചകമായി ഭക്ഷണം വലിച്ചെറിഞ്ഞ ഏഴ് തൊഴിലാളികളെ സസ്പെന്റ് ചെയ്യുകയും താത്കാലിക ജീവനക്കാരായ മറ്റുളളവരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. മേയറുടെ ഈ നടപടിക്കെതിരെയാണ് വിമര്‍ശനം. ഓഫീസ് ടൈമില്‍ ഓണാഘോഷം തകൃതിയായി നടക്കുമ്പോള്‍ വേസ്റ്റ് എടുക്കുന്ന താഴേക്കിടയിലുളള കുറച്ചുപേര്‍ മാലിന്യത്തില്‍ ഉരുണ്ട് കുളിച്ച്‌ വന്ന് നാറിയ വേഷത്തില്‍ ഔദാര്യമായി വാങ്ങിവെച്ചിരിക്കുന്ന സദ്യ ഉണ്ട് ആഘോഷിച്ചാല്‍ മതിയെന്ന് പറയുന്നത് എത്ര റി​ഗ്രസീവ് ആണെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു.

ഓരോ മനുഷ്യനും അവന്റേതായ സ്വാഭിമാനമുണ്ട്. അത് കിട്ടാതിരിക്കുമ്പോ മനുഷ്യന്‍ പ്രതികരിക്കും. അതിനെ ഇങ്ങനെ അപമാനിക്കുമ്പോ ആ ഭക്ഷണം അവര്‍ക്ക് തൊണ്ടേന്നെറങ്ങില്ലെന്നും സുനോജ് വര്‍ക്കി എന്നയാള്‍ ഫേസ്ബുക്കില്‍ കുറിച്ചു. വിശപ്പിന്റെയും ഭക്ഷണത്തിന്റെയും വില ആ തൊഴിലാളികളെ പഠിപ്പിക്കാന്‍ തക്കവണ്ണം നിങ്ങളാരും വളര്‍ന്നിട്ടില്ല. വൈറ്റ് കോളര്‍ ജോലിക്കാര്‍ക്ക് മാത്രമുള്ളതല്ല ആഘോഷങ്ങള്‍. വിവേചനം കാണിച്ചതില്‍ മനംനൊന്ത് പ്രതിഷേധിച്ച്‌ ഭക്ഷണം വേസ്റ്റില്‍ എറിഞ്ഞ് സമരം നടത്തിയ തൊഴിലാളികള്‍ക്ക് പൂര്‍ണ്ണ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നുവെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസിൽ നിന്ന് മാലപൊട്ടിക്കൽ കേസ് ; വയനാട്ടില്‍ കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി...

0
സുല്‍ത്താന്‍ ബത്തേരി : വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ മാല കവര്‍ച്ച...

യു എസ് അംബാസഡറുടെ കശ്മീർ പരാമർശം ; സ്വാഗതാർഹമെന്ന് കേന്ദ്രസർക്കാർ

0
ഡൽഹി : ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന യു എസ്...

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...