സോഷ്യല്‍ മീഡിയ ക്യാമ്പെയിന്‍ – പാറ്റ ഗോള്‍ഡ് അവാര്‍ഡ് കേരള ടൂറിസത്തിന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേരള ടൂറിസം നടത്തിയ പരിശ്രമങ്ങള്‍ക്കുള്ള പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ (പാറ്റ) 2025 ലെ ഗോള്‍ഡ് അവാര്‍ഡ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി. തായ്‌ലന്‍ഡിലെ ബാങ്കോക്കിലുള്ള ക്വീന്‍ സിരികിറ്റ് നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ പാറ്റ ട്രാവല്‍ മാര്‍ട്ടിനൊപ്പം നടന്ന പാറ്റ ഗോള്‍ഡ് അവാര്‍ഡ്‌സ് 2025 പരിപാടിയില്‍ മക്കാവോ ഗവണ്‍മെന്റ് ടൂറിസം ഓഫീസ് പ്രതിനിധി മരിയ ഹെലെന ദേ സെന്ന ഫെര്‍ണാണ്ടസ്, പാറ്റ ചെയര്‍ പീറ്റര്‍ സെമോണ്‍, പാറ്റ സിഇഒ നൂര്‍ അഹമ്മദ് ഹമീദ് എന്നിവരില്‍ നിന്നാണ് അവാര്‍ഡ് സ്വീകരിച്ചത്.

‘മോസ്റ്റ് എന്‍ഗേജിംഗ് സോഷ്യല്‍ മീഡിയ ക്യാമ്പെയ്ന്‍’ വിഭാഗത്തിലാണ് പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ (പാറ്റ) 2025 ലെ ഗോള്‍ഡ് അവാര്‍ഡ് ലഭിച്ചത്. ഏഷ്യ-പസഫിക് മേഖലയിലെ മികച്ച ടൂറിസം നേട്ടങ്ങളെ ആദരിക്കാനാണ് ഈ പുരസ്‌കാരം നല്‍കുന്നത്. കേരളത്തിലെ വിനോദസഞ്ചാര ഡെസ്റ്റിനേഷനുകളുടെ വൈവിധ്യത്തെക്കുറിച്ച് നൂതനവും ട്രെന്‍ഡിംഗുമായ ഓണ്‍ലൈന്‍ ഉള്ളടക്കത്തിലൂടെ ദേശീയ അന്തര്‍ദേശീയ വിനോദസഞ്ചാരികളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് അവാര്‍ഡ് സ്വീകരിച്ച ശേഷം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ആ ദിശയിലുള്ള കേരള ടൂറിസത്തിന്റെ ശ്രമങ്ങള്‍ക്കുള്ള തിളക്കമാര്‍ന്ന അംഗീകാരമാണ് ഈ അവാര്‍ഡ്. കേരളത്തിന് പാറ്റ ഗോള്‍ഡ് അവാര്‍ഡ് മുന്‍പും ലഭിച്ചിട്ടുണ്ട്. സുസ്ഥിരവും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതുമായ സംസ്ഥാനത്തെ ടൂറിസം മേഖലയുടെ വിജയഗാഥകളാണിവയെന്നും മന്ത്രി പറഞ്ഞു.

ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, എക്‌സ്, ലിങ്ക്ഡ്ഇന്‍ തുടങ്ങിയ പ്ലാറ്റ് ഫോമുകളിലൂടെ 1.2 ദശലക്ഷത്തിലധികം ആളുകളിലേക്ക് എത്തിച്ചേരാനും 89,700 ലധികം ഇടപെടലുകള്‍ നേടാനും ഈ ക്യാമ്പെയ്‌നിലൂടെ കേരള ടൂറിസത്തിന് സാധിച്ചു. ഉപയോക്താക്കള്‍ തയ്യാറാക്കിയ ഉള്ളടക്കങ്ങള്‍, ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ സഹകരണം, മലയാളത്തനിമയുള്ള നര്‍മ്മം തുടങ്ങിയവയൊക്കെ വൈറല്‍ വിജയത്തിലേക്ക് നയിച്ച ഘടകങ്ങളാണ്. 25 വിദഗ്ധരടങ്ങിയ പാനലാണ് അവാര്‍ഡുകള്‍ക്കര്‍ഹരായവരെ തിരഞ്ഞെടുത്തത്. ബാങ്കോക്കില്‍ നടന്ന ചടങ്ങില്‍ കേരള ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) ശ്രീധന്യ സുരേഷും പങ്കെടുത്തു.

പാറ്റ ട്രാവല്‍ മാര്‍ട്ടിലെ കേരളത്തിന്റെ പവലിയന്‍ തായ്ലന്‍ഡിലെ ഇന്ത്യന്‍ അംബാസഡര്‍ നാഗേഷ് സിംഗ് ഉത്ഘാടനം ചെയ്തു. കൈരളി ആയുര്‍വേദിക് ഹെല്‍ത്ത് റിസോര്‍ട്ട്, ട്രിപ്പ് എന്‍ സ്റ്റേ ഹോളിഡേയ്സ് എന്നിവരുള്‍പ്പെടെയുള്ള വ്യാപാര പങ്കാളികളും പവലിയന്റെ ഭാഗമായി. ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഔട്ട്ബൗണ്ട് ട്രാവല്‍ കമ്പനികള്‍, പ്രമുഖ അന്താരാഷ്ട്ര യാത്രാ പ്രസിദ്ധീകരണങ്ങള്‍ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കും പവലിയന്‍ വേദിയായി. പരമ്പരാഗത പരസ്യങ്ങളില്‍ നിന്ന് വിഭിന്നമായി കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും സംസ്‌കാരവും പ്രദര്‍ശിപ്പിക്കുകയും ഏഷ്യ-പസഫിക് മേഖലയില്‍ ടൂറിസം മാര്‍ക്കറ്റിംഗിന് ഇതിലൂടെ പുതിയ മാതൃക അവതരിപ്പിക്കാനും സാധിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇത്രയ്ക്ക് സംസ്കാര ശൂന്യരാണോ മെൻസ് അസോസിയേഷൻ ഭാരവാഹികൾ ; രൂക്ഷ വിമർശനവുമായി മന്ത്രി ബിന്ദു...

0
തിരുവനന്തപുരം: മെൻസ് അസോസിയേഷൻ ഭാരവാഹികളുടെ ഭാഗത്തുനിന്നുണ്ടായ വിവാദ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ചു...

കുടുംബവഴക്കിനെ തുടർന്ന് കൊലപാതകം; ഇടുക്കിയിൽ അച്ഛനെയും അമ്മയെയും മകൻ കൊലപ്പെടുത്തി

0
നെടുങ്കണ്ടം: ഇടുക്കിയില്‍ മകന്‍ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തി. നെടുങ്കണ്ടം എഴുകുംവയലില്‍ ആണ്...

നിയമസംവിധാനത്തെ വെല്ലുവിളിച്ചതിന് നടപടി; കോതമംഗലം സിഐ ഭീഷണി കേസിൽ അർജുൻ ആയങ്കി റിമാൻഡിൽ

0
കൊച്ചി: കോതമംഗലം സി ഐയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയെ റിമാന്‍ഡ്...

തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇന്ത്യ; സിന്ധു നദീജല കരാർ മരവിപ്പിക്കൽ തുടരുമെന്ന് ഔദ്യോഗിക സ്ഥിരീകരണം

0
ന്യൂഡല്‍ഹി: സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടിയില്‍ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം....