ഇന്ത്യൻ സൈന്യത്തെ അപകീർത്തിപ്പെടുത്തുന്ന ലൈവും പോസ്റ്റുകളും ; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: ഇന്ത്യൻ സായുധ സേനയെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ അറസ്റ്റ് ചെയ്ത് പോലീസ്. പശ്ചിമ ബംഗാളിലെ നാദിയ അരംഘട്ടയിലെ ബിശ്വജിത് ബിശ്വാസ് ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി വൈകിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഉച്ചയോടെ നാദിയയിലെ ജില്ലാ കോടതിയിൽ ഇയാളെ ഹാജരാക്കിയെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ശേഷം, പ്രതി മാപ്പ് പറഞ്ഞുവെന്നും അവർ പറഞ്ഞു. അയൽക്കാരും സോഷ്യൽ മീഡിയയിൽ വീഡിയോ കണ്ട മറ്റു ചിലരും ചേർന്നാണ് ഇൻഫ്ലുവൻസറായ ബിശ്വജിത് ബിശ്വാസിനെതിരെ പരാതി നൽകിയത്. സൈന്യത്തെ അവഹേളിക്കുന്ന പോസ്റ്റുകൾ ഇടുന്നതിന് പുറമേ ഇയാൾ ലൈവിൽ വരാറുണ്ടായിരുന്നുവെന്നും ഇതിലൂടെയും ആക്ഷേപകരമായ പദപ്രയോഗങ്ങൾ നടത്താറുണ്ടായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

ചോദ്യം ചെയ്യലിൽ സൈന്യത്തിനെതിരെയുള്ള തന്റെ വിദ്വേഷത്തിന് പിന്നിലെ കാരണമൊന്നും ഇയാൾ തുറന്നു പറഞ്ഞില്ലെന്നും പോലീസ് പറയുന്നു. ഓപ്പറേഷൻ സിന്ദൂർ സമയത്ത് സൈന്യത്തെ അപമാനിച്ച ചിലരെ പശ്ചിമ ബംഗാളിൽ നിന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. അതേ സമയം ബിശ്വജിത് ബിശ്വാസിന്റെ പെരുമാറ്റത്തിൽ പ്രദേശത്തെ പലരും അസ്വസ്ഥരാണെന്ന് പോലീസ് പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം രണ്ട് ജില്ലയാക്കണമെന്ന ആവശ്യത്തിൽ ഉറച്ച് യൂത്ത് ലീ​ഗ് ; പ്രമേയം പാസാക്കി

0
മലപ്പുറം : ജില്ലാ വിഭജനം വേണമെന്ന് ആവശ്യത്തിൽ മുസ്ലിം യൂത്ത് ലീഗ്....

ഭവാനിപ്പുഴയിൽ ചാക്കിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം : പോലീസ് പ്രതിയെ തിരിച്ചറിഞ്ഞെന്ന് സൂചന

0
പാലക്കാട് : അട്ടപ്പാടിയിൽ യുവതിയുടെയും പെൺകുട്ടിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കണ്ടെത്തിയ സംഭവത്തിൽ...

‘മന്ത്രിയുമായുള്ള വിഷയങ്ങൾ പറഞ്ഞുതീർക്കേണ്ട കാര്യങ്ങൾ മാത്രം’ ; രാജി വാർത്ത തള്ളി കെ ജയകുമാർ

0
തിരുവനനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നുവെന്ന വാർത്തകൾ...

സിനിമയ്ക്ക് വ്യവസായ പദവി നൽകും ; ചലചിത്ര അക്കാദമി അധ്യക്ഷനെ ഉടൻ നിയമിക്കും :...

0
കോഴിക്കോട് : സിനിമയ്ക്ക് വ്യവസായ പദവി നൽകാൻ സർക്കാർ നടപടി തുടങ്ങിയെന്ന്...