ലോകകപ്പ് ഫൈനലിന്റെ ഭാഗമായി സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി സോഷ്യല്‍ മീഡിയ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ലോകകപ്പ് ഫൈനലിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി സോഷ്യല്‍ മീഡിയ. മുഖ്യമന്ത്രി വി.ഡി സതീശന്റേത് അടക്കമുള്ള ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ സര്‍ക്കാരിനെ അനുകൂലിച്ചും ആശങ്കകള്‍ പങ്കുവെച്ചും കമന്റുകള്‍ ഉയരുകയാണ്.പിള്ളേര്‍ ഒരു ആഗ്രഹം പറഞ്ഞാല്‍ അതങ്ങ് സാധിച്ചു കൊടുത്തേക്കണം, കുട്ടികള്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോട് കൂടി വളരട്ടെ, പൊതുവികാരം നടക്കട്ടെ… എന്നാല്‍ ഇത് ശീലമാക്കണ്ട, കുട്ടികളില്‍ ഫുട്‌ബോള്‍ ലഹരിയാകട്ടെ എന്നിങ്ങനെയുള്ള കമന്റുകളാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലുള്ളത്. അവധി കുട്ടികള്‍ക്കാണെങ്കിലും സര്‍ക്കാരിന്റെ പ്രഖ്യാപനം ആഘോഷമാക്കുന്നത് സംസ്ഥാനത്തെ മുതിര്‍ന്നവരാണ്.

പവര്‍കട്ടിനും അവധി നല്‍കണമെന്നാണ് രസകരമായ മറ്റൊരു കമന്റ്. കുട്ടികള്‍ക്ക് തിങ്കളാഴ്ച അവധി നല്‍കിയിട്ട് ശനിയാഴ്ച ക്ലാസ് വെച്ച് അധ്യാപകരെ ബുദ്ധിമുട്ടിക്കാനല്ലേ എന്നാണ് ഒരാളുടെ ആശങ്ക. സാറെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കളി കാണണ്ടേ എന്നാണ് മറ്റൊരാളുടെ ചോദ്യം. പൊതു അവധി പ്രഖ്യാപിക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്. അതേസമയം സര്‍ക്കാരിന്റെ അവധി പ്രഖ്യാപനം അനാവശ്യമാണെന്നും ചിലര്‍ പറയുന്നു. മൂലം വള്ളം കളിക്ക് അവധി നല്‍കാതിരുന്ന തീരുമാനവും ചിലര്‍ ചൂണ്ടിക്കാട്ടി. തോല്‍ക്കുന്നവരുടെ ആരാധകര്‍ക്ക് കരയാന്‍ സമയം കിട്ടുമല്ലോ, ഇന്ന് യമാല്‍ മെസിയെ കുളിപ്പിച്ച് കിടത്തും എന്നിങ്ങനെയുള്ള കമന്റുകളും ആളുകള്‍ പങ്കുവെക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോന്നി ചെങ്ങറയിൽ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു

0
കോന്നി: ചെങ്ങറയിൽ നിർമാണത്തിലിരുന്ന പുതിയ വീടിന്റെ വയറിങ് ജോലികൾക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ്...

തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ...

ബാങ്ക് ജീവനക്കാർ സമരത്തിലേക്ക്; സെപ്റ്റംബർ 11-ന് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു

0
ന്യൂഡൽഹി: ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക്...

ജലനിരപ്പ് ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ നിഗൂഢ ദ്വീപ് പ്രത്യക്ഷപ്പെട്ടു; പെട്ടെന്ന് അപ്രത്യക്ഷമായ സംഭവത്തിൽ കാനഡയിൽ...

0
കൊളംബിയ: കാനഡയിലെ റിസർവോയറിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട ദ്വീപ് കുറച്ച് ദിവസങ്ങൾക്ക്...