റോഡിലെ ചൂടിന് സോഡാ നാരങ്ങ ബെസ്റ്റാ ; പരിഹാസവുമായി മന്ത്രി ശിവന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രണ്ട് മണിക്കൂറോളം റോഡരികില്‍ കസേരയിട്ടിരുന്ന് പ്രതിഷേധിച്ച ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. ‘റോഡിലെ ചൂടിന് സോഡാ നാരങ്ങ ബെസ്റ്റാ’ എന്നാണ് ഗവർണറുടെ പേര് പറയാതെ മന്ത്രി ഫേസ് ബുക്കില്‍ കുറിച്ചത്. കൂടെ സോഡാ നാരങ്ങയുടെ ചിത്രവും ചേർത്തിട്ടുണ്ട്. എസ്എഫ്ഐ കരിങ്കൊടി കാണിച്ചതിന് പിന്നാലെയാണ് ഗവർണർ കാറില്‍ നിന്നിറങ്ങി റോഡരികില്‍ രണ്ടര മണിക്കൂറോളം കസേരയിട്ടിരുന്നത്. കൊല്ലം നിലമേലിൽ വെച്ചാണ് ​ഗവർണർക്കെതിരെ എസ്എഫ്ഐ പ്രവര്‍ത്തകർ കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രി പോകുമ്പോള്‍ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നതെന്ന് ​ഗവർണർ ചോദിച്ചു.

അതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സെക്രട്ടറിയെ വിളിച്ച് ​ഗവർണർ പരാതിപ്പെട്ടു. പോലീസിനോട് ​ഗവർണർ ക്ഷുഭിതനായി. പോലീസ് സ്വയം നിയമം ലംഘിക്കുന്നുവെന്ന് ​ഗവർണർ പോലീസിനെ ശകാരിച്ചു. അൻപതോളം പ്രവർത്തകരുണ്ടായിരുന്നെന്ന് ​ഗവർണർ വ്യക്തമാക്കി. പ്രതിഷേധിച്ചവർക്കെതിരെയുള്ള എഫ്ഐആർ വാങ്ങിയതിന് ശേഷമാണ് രണ്ട് മണിക്കൂർ നീണ്ട പ്രതിഷേധം ഗവർണർ അവസാനിപ്പിച്ചത്. തുടർന്ന് സദാനന്ദപുരത്തെ പരിപാടി സ്ഥലത്തേക്ക് തിരിച്ചു.

മര്യാദയില്ലാത്ത പെരുമാറ്റം ആണ് ഗവർണറുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. ഗവർണർ ഷോ നടത്തി വിരട്ടാം എന്ന് കരുതണ്ട. അത് കേരളത്തിൽ വിലപ്പോവില്ല. ഭരണഘടനാ വിരുദ്ധ പ്രവർത്തനം നടത്തുന്ന ഇന്ത്യയിലെ ആദ്യ ഗവർണറാണിത്. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ട ഗവർണർ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. ലോകത്ത് ആരെ വേണമെങ്കിലും വിളിക്കാനുള്ള അവകാശം അദ്ദേഹത്തിന് ഉണ്ടെന്നും മന്ത്രി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിയോസിൻക്രണസ് ഭ്രമണപഥത്തിൽ എത്തി ഇഒഎസ് -05 ; നിർണായകഘട്ടം പിന്നിട്ടു

0
വിക്ഷേപണ ദൗത്യത്തിന്റെ നിർണായക ഘട്ടം പിന്നിട്ട് ഇന്ത്യയുടെ ഇന്ത്യയുടെ ഏറ്റവും പുതിയ...

പ്രധാനമന്ത്രിക്കെതിരായ അപകീർത്തി പരാമർശം ; കേസ് റദ്ദാക്കണമെന്നുളള രാഹുൽ ഗാന്ധിയുടെ ഹർജി തളളി കോടതി

0
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീർത്തി പരാമർശത്തിൽ കേസ് റദ്ദാക്കണമെന്നുളള രാഹുൽ...

വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം കണ്ണൂരിൽ പിടിയിൽ

0
കണ്ണൂർ: വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം...

മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന പരാതി : ശുദ്ധീകരണത്തിൽ നടപടിയാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് ഇന്ന് പരാതി നൽകും

0
ഡൽഹി : കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർ​ഗയെ അപമാനിച്ചെന്ന പരാതിയിൽ രാഷ്ട്രപതിയുടെ...