രജിസ്ട്രേഷൻ പോർട്ടലിലെ സോഫ്റ്റ്‌വെയർ തകരാർ ഉടൻ പരിഹരിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രജിസ്ട്രേഷൻ പോർട്ടലിലെ സോഫ്റ്റ് വെയറിന്റെ സാങ്കേതിക തടസമൂലമുണ്ടായ തകരാർ ഉടൻ പരിഹരിക്കുമെന്നും പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടായതിൽ ഖേദിക്കുന്നതായും രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ അറിയിച്ചു. രജിസ്ട്രേഷൻ സേവനങ്ങൾ തടസംകൂടാതെ ലഭ്യമാക്കുന്നതിനായി നിലവിലുള്ള സോഫ്റ്റ് വെയർ സംവിധാനം പുതിയ പതിപ്പിലേക്കു മാറ്റാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സബ് രജിസ്ട്രാർ ഓഫീസുകളിൽനിന്നുള്ള സേവനങ്ങൾക്ക് പൊതുജനങ്ങൾ ഉപയോഗിക്കുന്ന സോഫ്റ്റ് വെയർ സംവിധാനം ഏറ്റവും പുതിയ പതിപ്പായ https://pearl.registration.kerala.gov.in എന്ന വിലാസത്തിലേക്ക് ജൂലൈ രണ്ടു മുതൽ മാറിയിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ വെബ്സൈറ്റ് വഴിയുള്ള സേവനം സുഗമമാകാതെ വന്നിട്ടുണ്ട്. തടസം പരിഹരിക്കുന്നതിന് ഡൽഹി നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിലെ സാങ്കേതിക വിദഗ്ധരുടെ സേവനം തേടുകയും അടിയന്തര പരിഹാര നടപടികൾ പുരോഗമിക്കുകയുമാണെന്നും രജിസ്ട്രേഷൻ ഇൻസ്പെക്റ്റർ ജനറൽ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...