തിരുവനന്തപുരം: സുകുമാരക്കുറുപ്പ് പോയിട്ട് കാലമെത്രയായി പിടിച്ചോ എന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍റെ പ്രതികരണത്തെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. എകെജി സെന്‍ററിനു “ബോംബ് ” എറിഞ്ഞത് ഇനിയെങ്ങാനും സുകുമാരക്കുറുപ്പ് ആയിരിക്കുമോയെന്നാണ് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. എകെജി സെന്‍ററിനുനേരെ പടക്കം എറിഞ്ഞ പ്രതിയെ ഇതുവരെ പിടിക്കാത്തതില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടാണ് ജയരാജന്‍ സുകുമാരക്കുറുപ്പിനെ ഇതുവരെ പിടിക്കാനായില്ലല്ലോയെന്ന് നേരത്തേ ചോദിച്ചത്. സുകുമാരക്കുറുപ്പ് പോയിട്ട് കാലമെത്രയായി, പലരും മാറി ഭരിച്ചിട്ടും പിടിച്ചോ?’ എന്നാണ് ഇ.പി. പ്രതികരിച്ചത്.
എകെജി സെന്‍ററിനു “ബോംബ് “എറിഞ്ഞത് ഇനിയെങ്ങാനും സുകുമാരക്കുറുപ്പ് ആയിരിക്കുമോ ? ഇപിയെ ട്രോളി രാഹുൽ
RECENT NEWS
Advertisment



























