സജി ചെറിയാന്റെ പ്രസംഗം ; മുഴുവൻ വീഡിയോയും കോടതിയിൽ ഹാജരാക്കുമെന്ന് ബിജെപി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ മുഴുവന്‍ വീഡിയോയും കോടതിയില്‍ ഏല്‍പ്പിക്കുമെന്ന് ബിജെപി സംസ്‌ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍. ഈ  തെളിവുകള്‍ കോടതിയിലെത്തിയാല്‍ സജി ചെറിയാന് എംഎല്‍എ സ്‌ഥാനവും രാജിവെക്കേണ്ടി വരുമെന്ന് സുധീര്‍ പറഞ്ഞു. ഇതു മനസിലായത് കൊണ്ടാണ് പോലീസും സിപിഎമ്മും കോടതിക്ക് വീഡിയോ കൈമാറാന്‍ മടിക്കുന്നതെന്നും ഇദ്ദേഹം ആരോപിച്ചു.

പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ കോടതി ചോദിച്ചിട്ടും അന്വേഷണ ഉദ്യോഗസ്‌ഥര്‍ അത് നല്‍കാത്തത് ഗൗരവകരമാണ്. ഭരണഘടനയെ സജി ചെറിയാന്‍ അവഹേളിച്ചതിന് തുല്യമായ പ്രവൃത്തി തന്നെയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സജി ചെറിയാനെ സംരക്ഷിച്ച്‌ ഭരണഘടനയെ വീണ്ടും അപമാനിക്കുകയാണ് സിപിഎം ചെയ്യുന്നത്. 2 മണിക്കൂര്‍ 29 മിനുട്ടുള്ള മുഴുവന്‍ വീഡിയോയും ബിജെപിയുടെ പക്കലുണ്ട്. സജി ചെറിയാന്‍ ഉടന്‍ എംഎല്‍എ സ്‌ഥാനം രാജിവെക്കണമെന്നും സുധീര്‍ പറഞ്ഞു.

സിപിഎം നേതാവ് സജി ചെറിയാന്‍ മന്ത്രിയായിരിക്കെ ഫേസ്ബുക്ക് ലൈവിലൂടെ നടത്തിയ പ്രസംഗമാണ് വിവാദമായത്. എന്നാല്‍ സജി ചെറിയാന്‍ രാജി വെക്കാനിടയായ വിവാദ പരാമര്‍ശമടങ്ങിയ പത്തനംതിട്ട മല്ലപ്പള്ളി പ്രസംഗത്തിന്റ പൂര്‍ണ രൂപം കിട്ടാനില്ലെന്നാണ് പോലീസ് അറിയിച്ചിരുന്നത്. ഈ പ്രസംഗത്തിന്റെ ദൃശ്യങ്ങളുടെ പൂര്‍ണരൂപം ആരു തന്നാലും തെളിവായി സ്വീകരിക്കുമെന്നാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്. ഇതോടെയാണ് ബിജെപി വീഡിയോയുടെ പൂര്‍ണരൂപം നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...