വടശ്ശേരിക്കര : അതീവ പരിസ്ഥിതി ലോല മേഖലയായ വടശ്ശേരിക്കര പഞ്ചായത്തിൽ അനധികൃത പാറ ഖനനവും മണ്ണുകടത്തും വ്യാപകമാകുന്നു. പഞ്ചായത്ത്, റവന്യൂ അധികൃതരുടെയും ഒത്താശയിലാണ് അനധികൃത ഖനനം പൊടിപൊടിക്കുന്നത്. പഞ്ചായത്തിന്റെയും വില്ലേജിന്റെയും 15 കിലോമീറ്റർ ചുറ്റളവിൽ ഏതാണ്ട് മൂന്നോളം സ്ഥലങ്ങളില്‍ അനധികൃത പാറ ഖനനവും മണ്ണെടുപ്പും നടക്കുന്നുണ്ടെങ്കിലും ഇതൊന്നും കണ്ട ഭാവം നടിക്കാതെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പാറമട ലോബികൾക്ക് ഒത്താശ ചെയ്യുന്നു എന്നാണ് നാട്ടുകാരുടെ ആരോപണം. കഴിഞ്ഞ നവംബർ 30ന് വടശ്ശേരിക്കര പഞ്ചായത്ത് കമ്മിറ്റിയിൽ ഈ വിഷയം ചർച്ചയ്ക്ക് വന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് നടപടിയെടുക്കുവാനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം കൊടുക്കുവാനോ ഇതുവരെ ഭരണസമിതി തയ്യാറായില്ല എന്നതും ആരോപണങ്ങൾക്ക് ബലമേകുന്നു.
പകലെന്നോ രാത്രിയെന്നോ ഇല്ലാതെ അനധികൃത ഖനനം നടക്കുമ്പോഴാണ് പഞ്ചായത്തിന്റെ ഈ അനങ്ങാപ്പാറ നയം. ഇത് ആരെയൊക്കെയോ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് എന്നാണ് നാട്ടുകാരുടെ ആരോപണം. ഇതിന്റെ പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും സംശയിക്കുന്നു. വീട് നിർമ്മാണത്തിന്റെ മറവിലും കുപ്പിവെള്ള നിർമ്മാണ പ്ലാന്റ് നിർമ്മാണത്തിന്റെ മറവിലുമാണ് വൻ തോതിൽ മലകൾ ഇടിച്ചു നിരത്തുന്നത്. ജെസിബിയും ബ്രേക്കറും ഉപയോഗിച്ചും നിരോധിത സ്‌പോടക വസ്തുക്കൾ ഉപയോഗിച്ചുമാണ് പാറ പൊട്ടിക്കുന്നത്.
വലിയകുളത്തിനു സമീപം ജനവാസം കുറഞ്ഞതും നാലുവശവും റബർ തോട്ടങ്ങളാൽ ചുറ്റപ്പെട്ടതുമായ സ്വകാര്യ ഭൂമിയിൽ നിന്നും വൻതോതിൽ പാറ പൊട്ടിച്ചു കടത്തിക്കഴിഞ്ഞു. സംഭവത്തിൽ നാട്ടുകാരിൽ പലരും ആശങ്ക പ്രകടിപ്പിച്ചെങ്കിലും കുപ്പിവെള്ള ഫാക്ടറി തുടങ്ങുവാൻ വേണ്ടി ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി നേടിയാണ് പാറ പൊട്ടിക്കുന്നത് എന്നാണ് ബന്ധപ്പെട്ടവർ നാട്ടുകാരോട് പറഞ്ഞിരിക്കുന്നത്. എന്നാൽ പരിസ്ഥിതി ദുർബല മേഖലയായ വടശ്ശേരിക്കര വില്ലേജിൽ പാറ ഖനനം നടത്താൻ പാടില്ല എന്നുള്ളത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും പഞ്ചായത്തിനും വ്യക്തമായി അറിയാം.
എന്നാല്‍ ഇവര്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. സ്കൂൾ സമയത്ത് രാവിലെ എട്ടര മുതൽ ഒമ്പതര വരെയും വൈകിട്ട് മൂന്നര മുതൽ നാലര വരെയും ടിപ്പർ ലോറികൾ നിരത്തിൽ ഓടിക്കാൻ പാടില്ല എന്ന് ഉത്തരവ് നിലനിൽക്കുന്നെങ്കിലും വടശ്ശേരിക്കരയില്‍ ഇതൊന്നും ബാധകമല്ല. യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് ടിപ്പർ ലോറികൾ തലങ്ങും വിലങ്ങും പായുന്നത്. അധികൃതരുടെ ഒത്താശയോടുകൂടി നടക്കുന്ന ഈ നിർമ്മാണ പ്രവർത്തനം എത്രയും പെട്ടെന്ന് നിർത്തിവെച്ചില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കമിടുമെന്നും നാട്ടുകാര്‍ പറഞ്ഞു.
ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക. പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍ വെബ് ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.































