തിരുനെല്‍വേലി : അനധികൃത മണല്‍ക്കടത്ത് കേസില്‍ അറസ്റ്റിലായമലങ്കര കത്തോലിക്കാസഭാ ബിഷപ്പിന് ജാമ്യം. പത്തനംതിട്ട ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസിനാണ് ജാമ്യം ലഭിച്ചത്. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചാണ് ജാമ്യം നല്‍കിയത്. അംബ സമുദ്രത്തില്‍ സഭ വക സ്ഥലം പാട്ടത്തിന് എടുത്തയാള്‍ മണല്‍ വാരിയതിന്റെ പേരിലാണ് കേസ്. കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് കേസില്‍ മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസും വികാരി ജനറല്‍ ഷാജി തോമസ് മണിക്കുളം പുരോഹിതന്‍മാരായ ജോര്‍ജ് സാമുവല്‍, ഷാജി തോമസ് ,ജിജോ ജെയിംസ്, ജോര്‍ജ് കവിയല്‍ എന്നിവരെയും അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ അംബാസമുദ്രത്തില്‍ വെച്ച് ക്രൈംബ്രാഞ്ചാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അനധികൃത മണല്‍ക്കടത്ത് കേസില്‍ അറസ്റ്റിലായ മലങ്കര കത്തോലിക്കാസഭാ ബിഷപ്പിന് ജാമ്യം
RECENT NEWS
Advertisment