ഒൻപത് വരെ ക്ലാസ്സുകളിലെ പരീക്ഷകൾ ഏപ്രിൽ പത്തിനകം തീ‍ർക്കും ; ക്ലാസുകൾ മാർച്ച് 31 വരെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ പരീക്ഷകൾ ഏപ്രിൽ പത്തിനുള്ളിൽ തീർക്കാൻ വിദ്യാഭ്യാസവകുപ്പും അധ്യാപക സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. മാർച്ച് 31-നുള്ളിൽ പാഠഭാഗങ്ങൾ തീർക്കാനും തീരുമാനിച്ചിട്ടുണ്ട്. ശനിയാഴ്ച പ്രവൃത്തി ദിനമാക്കി മാറ്റിയുള്ള ക്ലാസുകൾ മാർച്ച് വരെ മാത്രം മതിയെന്ന് ചർച്ചയിൽ തീരുമാനമായിട്ടുണ്ട്. ഫെബ്രുവരി 21 മുതൽ ഓൺലൈൻ ക്ലാസുകൾ നിർബന്ധമാക്കില്ലെന്നും എന്നാൽ ആവശ്യമുള്ളവർക്ക് തുടരാമെന്നുമാണ് ച‍ർച്ചയിലെ ധാരണ. പരീക്ഷാ നടത്തിപ്പിനും പാഠഭാ​ഗങ്ങൾ തീ‍ർക്കുന്നതുമടക്കമുള്ള കാര്യങ്ങൾ ച‍ർച്ച ചെയ്യാൻ ഫെബ്രുവരി 21ന് മുൻപായി വിപുലമായ യോഗങ്ങൾ ചേരും.

സ്കൂളുകൾ പൂ‍ർണമായി തുറക്കാനുള്ള സർക്കാർ തീരുമാനവുമായി സഹകരിക്കാമെന്ന് അധ്യാപകസംഘടനകൾ യോ​ഗത്തിൽ അറിയിച്ചു. സ്‌കൂൾ പൂർണമായി തുറക്കുന്നതിൽ കൂടിയാലോചന നടത്താത്തതിലുള്ള പ്രതിഷേധവും അധ്യാപക സംഘടനകൾ വിദ്യഭ്യാസമന്ത്രി വി.ശിവൻകുട്ടിയെ നേരിട്ട് അറിയിച്ചു. പ്രത്യേക സാഹചര്യത്തിലാണ് ശനിയാഴ്ച കൂടി അധ്യയനം നടത്തേണ്ടി വന്നതെന്ന് വിദ്യാഭ്യാസമന്ത്രി വിശദീകരിച്ചു. അഭിപ്രായം പറഞ്ഞതിന്റെയോ വിമ‍ർശിച്ചതിന്റെയോ പേരിൽ അധ്യാപകർക്ക് എതിരെ പ്രതികാര നടപടി ഉണ്ടാവില്ലെന്നും മന്ത്രി ഉറപ്പ് നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...