കുടുംബശ്രീകള്‍ നാടിന്റെ മുഖശ്രീ : ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുടുംബശ്രീകള്‍ നാടിന്റെ മുഖശ്രീ ആണന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമാക്കി 1998 ല്‍ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് രൂപം നല്‍കിയ കുടുംബശ്രീ കൂട്ടായ്മയില്‍ സമൂഹത്തിന്റെ എല്ലാ രംഗത്തും വന്‍ മുന്നേറ്റം സൃഷ്ടിച്ചതായും അദ്ദേഹം പറഞ്ഞു. പള്ളിക്കല്‍ പഞ്ചായത്തിലെ കൊല്ലായ്ക്കല്‍ ഇരുപതാം വാര്‍ഡിലെ ടേക്ക് എ ബ്രേയ്ക്ക് യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.
നവകേരള മിഷന്‍ പ്രോജക്ടില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച പന്ത്രണ്ടിന കര്‍മപരിപാടിയുടെ ഭാഗമായാണ് ഇത് നടപ്പാക്കിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏത് സമയത്തും ഉപയോഗിക്കത്തക്ക വിധത്തില്‍ ആധുനിക സജ്ജീകരണങ്ങളോടെ ഉള്ള ശുചിമുറിയും ലഘുഭക്ഷണശാലയും, റ്റി സ്റ്റാള്‍ ആന്‍ഡ് കൂള്‍ ബാര്‍ അടക്കം ഉള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയത്.

പള്ളിക്കല്‍ പഞ്ചായത്തിന്റെ പദ്ധതി വിഹിതം, കുടുംബശ്രീ, ശുചിത്വ മിഷന്‍ എന്നിവ സംയുക്തമായാണ് ടേക്ക് എ ബ്രേയ്ക്ക് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മകുറുപ്പ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വി.വിനേഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീന റെജി, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.എച്ച് സെലീന, മുന്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ആര്‍ ദിന്‍രാജ്, സുപ്രഭ, ജി.സുമേഷ്, സണ്ണി ജോണ്‍, മുണ്ടപ്പള്ളി സുഭാഷ്, എസ്.ശ്രീജ, രഞ്ജിനി കൃഷ്ണകുമാര്‍, അംബിക, വത്സല, ഗിരിജാകുമാരി, ആര്യാ ദിന്‍രാജ്, സരള വിശ്വനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വടശ്ശേരിക്കരയിലെ പൊടിശല്യത്തിന് പരിഹാരമായി : റോഡിലെ കുഴി കോൺക്രീറ്റ് ചെയ്തു

0
വടശ്ശേരിക്കര : വടശ്ശേരിക്കര ജംഗ്ഷനില്‍ റോഡിന് മധ്യത്തിലായി രൂപപ്പെട്ട കുഴി കോൺക്രീറ്റ്...

മല്ലപ്പള്ളി താലൂക്ക് ഓഫീസ് ജീവനക്കാരുടെ കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിട്ടി

0
മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്ക് ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന മിനി സിവിൽ...

ഡൽഹി പ്രക്ഷോഭത്തെ ഒട്ടും ഗൗരവമില്ലാതെയാണ് കേന്ദ്രം കൈകാര്യം ചെയ്തത് എന്ന് എ വിജയരാഘവൻ

0
തിരുവനന്തപുരം: ഡൽഹി പ്രക്ഷോഭത്തെ ഒട്ടും ഗൗരവമില്ലാതെയാണ് കേന്ദ്രം കൈകാര്യം ചെയ്തത് എന്ന്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ഓഗസ്റ്റ് 1ന് കോഴഞ്ചേരി താലൂക്ക് വികസന...