കോന്നി ബ്ലോക്കിൽ മണ്ണ് പരിശോധന ക്യാമ്പയിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

കോന്നി : ജില്ലാ മണ്ണ് പര്യവേഷണ അസിസ്റ്റന്റ് ഡയറക്റ്ററുടെ ഓഫീസിന്റെ നേതൃത്വത്തിൽ വികസന കാർഷിക ക്ഷേമ വകുപ്പും കോന്നി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ചേർന്ന് കോന്നി ബ്ലോക്കിൽ മണ്ണ് പരിശോധന ക്യാമ്പയിന് തുടക്കമായി. കോന്നി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട ഏഴ് പഞ്ചായത്തുകളിൽ സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി കർഷകരിൽ നിന്നും ശേഖരിക്കുന്ന മണ്ണ് സാമ്പിളുകൾ സൗജന്യമായി പരിശോധിച്ച് സൗജന്യ മണ്ണ് പരിശോധന കാർഡ് നൽകുന്ന പദ്ധതി കോന്നി പ്രീയദർശിനി ഹാളിൽ നടന്നു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വി അമ്പിളി ഉത്‌ഘാടനം ചെയ്തു.

കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനി സാബു തോമസ് അധ്യക്ഷത വഹിച്ചു. കോന്നി പഞ്ചായത്തിലെ മണ്ണ് ആരോഗ്യ കാർഡ് വിതരണം ജന പ്രതിനിധികൾ നിർവഹിച്ചു. മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായർ, മൈലപ്ര പഞ്ചായത്ത് പ്രസിഡന്റ് രജനി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ ആയ തുളസി മണിയമ്മ, കെ ആർ പ്രമോദ്, പ്രസന്ന രാജൻ, ആർ ദേവകുമാർ, പ്രവീൺപ്ലാവിളയിൽ, മണ്ണ് പര്യവേഷണം പത്തനംതിട്ട അസിസ്റ്റന്റ് ഡയറക്റ്റർ ജസ്റ്റിൻ വി, കൃഷി ഓഫീസർ അമ്പിളി സുരേഷ്, സോയിൽ സർവേ ഓഫീസർ സുൽഫി ബി ജെ, മിനി വി തുടങ്ങിയവർ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി നീട്ടി

0
ന്യൂഡൽഹി : കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി...

പുലികളി സംഘങ്ങൾക്ക് കേന്ദ്രം ധനസഹായം അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

0
തൃശ്ശൂർ: തൃശ്ശൂരിന്റെ തനത് കലാരൂപമായ പുലികളി സംഘങ്ങൾക്ക് കേന്ദ്രം ധനസഹായം അനുവദിച്ചതായി...

ഇന്ത്യൻ കമ്പനികൾക്ക് വൻ തിരിച്ചടി ; സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇരുമ്പ് പൈപ്പുകൾക്ക് അധിക...

0
റിയാദ്: ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന പ്രത്യേക...

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതികൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ 15-ലധികം...

0
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ...