സോളാർ ബാറ്ററി മോഷണം : പ്രതിക്ക് രണ്ടു വർഷം തടവും പിഴയും

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ: പൊതുമുതൽ മോഷ്ടിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. വെച്ചൂച്ചിറ കൂത്താട്ടുകുളം കാവും മുക്കത്ത് വീട്ടിൽ മാത്യുവിന്‍റെ മകൻ ആശിഷ് എന്ന് വിളിക്കുന്ന ജോർജ് മാത്യുവിനെയാണ് (36) റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ആർ.സി. അരുൺ കുമാർ ശിക്ഷിച്ചത്. രണ്ടു വർഷം തടവും 25,000 രൂപ പിഴയുമാണ് പ്രതിക്ക് ലഭിച്ച ശിക്ഷ. വെച്ചൂച്ചിറ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കുമ്പിത്തോട്ടിൽ പട്ടികജാതി കോളനിയിലെ റോഡിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ചിരുന്ന സോളാർ ലൈറ്റ് സിസ്റ്റത്തിന്റെ പതിനായിരം രൂപയോളം വിലവരുന്ന ബാറ്ററികളാണ് ഇയാൾ മോഷ്ടിച്ചത്. 2024 ജൂലൈ 21-ന് രാത്രി നടന്ന മോഷണത്തെക്കുറിച്ച് സ്ഥലത്തെ വാർഡ് മെമ്പർ നൽകിയ പരാതിയിൽ സബ് ഇൻസ്പെക്ടർ സായി സേനൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ നെൽസൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിന് പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അന്നത്തെ ഇൻസ്പെക്ടർ എം.ആർ. സുരേഷിന്റെ നേതൃത്വത്തിൽ ദ്രുതഗതിയിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.വിചാരണാ കാലയളവിലുടനീളം പ്രതിക്ക് ജയിലിൽ കഴിയേണ്ടി വന്നിരുന്നു. കോടതി നടപടികളിൽ പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ ബി. അനിൽകുമാർ, സൗമ്യ രഘു എന്നിവർ ഹാജരായി. വിചാരണ വേളയിൽ സിവിൽ പോലീസ് ഓഫീസർ അനൂപ് വിജയൻ പ്രോസിക്യൂഷൻ സഹായിയായി പ്രവർത്തിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...