Sunday, April 13, 2025 8:23 am

മുസ്​രിസ് പൈതൃക വിനോദ സഞ്ചാരത്തിന് സിയാലി​ന്റെ സൗരോർജ ബോട്ട്

For full experience, Download our mobile application:
Get it on Google Play

നെടുമ്പാശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സൗരോർജ ബോട്ട് മുസ്​രിസ് പൈതൃക പദ്ധതിയുടെ ഭാഗമായ വിനോദസഞ്ചാരത്തിന് ഉപയോഗിക്കാൻ ധാരണയായി. ഇതുസംബന്ധിച്ച ധാരണാപത്രം സിയാലും മുസ്​രിസ് ഹെറിറ്റേജ് പ്രോജക്ട് ലിമിറ്റഡും തമ്മിൽ ഒപ്പുവെച്ചു. സൗരോർജ ഉൽപ്പാദനത്തിലും വിനിയോഗത്തിലും പുതിയ മാതൃക സൃഷ്ടിച്ച സിയാൽ ഈ വർഷമാദ്യം 24 സീറ്റുള്ള സൗരോർജ ബോട്ട് സ്വന്തമാക്കിയിരുന്നു. സിയാലിന്റെ ഉപകമ്പനിയായ കേരള വാട്ടർവേയ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡാണ് സംസ്ഥാന സർക്കാരിന് വേണ്ടി പശ്ചിമതീര കനാലിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.

കനാലിന്റെ ഒന്നാംഘട്ട ഉദ്ഘാടനം സിയാലിന്റെ സൗരോർജ ബോട്ടിൽ യാത്ര ചെയ്ത് ഈ വർഷം ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു. 15 സോളാർ പാനലുകൾ ബോട്ടിൽ ഘടിപ്പിച്ചിട്ടുണ്ട്. പകൽസമയം സൗരോർജത്തിൽ പ്രവർത്തിക്കാൻ കഴിയും. വെളിച്ചക്കുറവുണ്ടെങ്കിൽ വൈദ്യുതി ചാർജിങ് നടത്താവുന്നതാണ്. ഒറ്റത്തവണ ചാർജ് ചെയ്താൽ അഞ്ച് മണിക്കൂർ ബോട്ട് ഓടും. 45 സെൻറിമീറ്റർ മാത്രം ആഴമുള്ള ജലാശയങ്ങളിൽപ്പോലും യാത്ര സാധ്യമാക്കുന്ന തരത്തിലാണ് ബോട്ടിന്റെ രൂപകൽപ്പന.

സംസ്ഥാനത്ത് വിനോദസഞ്ചാര മേഖലയിൽ ഉണർവ് കണ്ടുതുടങ്ങിയ സാഹചര്യത്തിൽ കനാലുകളുടെ നിർമ്മാണം പൂർത്തിയാകുന്നതുവരെ വരുമാനമാർഗം എന്ന നിലയിലാണ് സിയാലിന്റെ ബോട്ട് മുസ്​രിസ് പൈതൃക യാത്രാ സർക്യൂട്ടിൽ ഉപയോഗിക്കാനായി നൽകുന്നത്. സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസും മുസ്​രിസ് ഹെറിറ്റേജ് പ്രോജക്ട് മാനേജിങ് ഡയറക്ടർ പി.എം. നൗഷാദും ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചു. വരുമാനം വിഹിതാടിസ്ഥാനത്തിലാണ് കരാറുണ്ടാക്കിയിട്ടുള്ളത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്ലസ് ടു വിദ്യാർഥിയെ കാറിൽ കയറ്റി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി

0
തിരുവനന്തപുരം : തിരുവനന്തപുരം കുട്ടികൾ ചേർന്ന് കഞ്ചാവ് ഉപയോഗിക്കുന്നത് സ്കൂൾ അധികൃതരെ...

തൊടുപുഴ ബിജു വധക്കേസിൽ ഒന്നാം പ്രതി ജോമോൻ്റെ ഭാര്യ സീന അറസ്റ്റിൽ

0
ഇടുക്കി: തൊടുപുഴ ബിജു വധക്കേസിൽ ഒന്നാം പ്രതി ജോമോൻ്റെ ഭാര്യ സീനയെ...

ജ്വ​ല്ല​റി​യി​ൽ നി​ന്ന്​ 10 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സ്വ​ർ​ണം ത​ട്ടി​യ കേ​സി​ൽ ഒ​ത്തു​തീ​ർ​പ്പി​ന്​ ഉ​ന്ന​ത​ത​ല സ​മ്മ​ർ​ദം

0
തൊ​ടു​പു​ഴ : ഹ​ണി ട്രാ​പ്​ മോ​ഡ​ലി​ൽ തൊ​ടു​പു​ഴ​യി​ലെ ജ്വ​ല്ല​റി​യി​ൽ നി​ന്ന്​ 10...

പ്രചാരണം വ്യാജം ; ‘തത്കാൽ’ ബുക്കിങ്‌ സമയം മാറില്ല റെയിൽവേ

0
കണ്ണൂർ: തീവണ്ടി 'തത്കാൽ' ടിക്കറ്റ് ബുക്കിങ്‌ സമയം മാറിയിട്ടില്ലെന്ന് റെയിൽവേ. സമയം...