സോളാര്‍ പീഡനക്കേസ് : കെസി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: സോളാര്‍ പീഡനക്കേസില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു. ഡല്‍ഹിയില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. നേരത്തെ തിരുവനന്തപുരത്ത് വെച്ച്‌ ചോദ്യം ചെയ്യാനാണ് തീരുമാനിച്ചതെങ്കിലും കെസി വേണുഗോപാലിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഡല്‍ഹിയില്‍ വെച്ച്ചോദ്യം ചെയ്തത്. 2012 മെയ് മാസത്തിലാണ് സംഭവം നടന്നതെന്നാണ് പരാതിക്കാരി പറയുന്നത്. മന്ത്രിയായിരുന്ന എപി അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയില്‍ വെച്ച്‌ പീഡിപ്പിച്ചെന്നായിരുന്നു പരാതി. പരാതിയില്‍ ആദ്യം അന്വേഷണം നടത്തിയ പോലീസ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. പിന്നീട് അന്വേഷണം സര്‍ക്കാര്‍ സിബിഐക്ക് കൈമാറുകയായിരുന്നു.

കേസില്‍ ഹൈബി ഈഡന്‍ എംപിക്കെതിരെ തെളിവില്ലെന്ന് സിബിഐ കഴിഞ്ഞദിവസം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പരാതിക്കാരിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ട്. കേസില്‍ തെളിവ് കണ്ടെത്താന്‍ സാധിച്ചില്ലെന്നും പരാതിക്കാരിക്കും തെളിവ് നല്‍കാന്‍ കഴിഞ്ഞില്ലെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. സോളാര്‍ പദ്ധതി നടപ്പാക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് എംഎല്‍എ ഹോസ്റ്റലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു പരാതി. കേസുമായി ബന്ധപ്പെട്ട് എംഎല്‍എ ഹോസ്റ്റലില്‍ പരാതിക്കാരിയുമായി തെളിവെടുപ്പ് നടത്തിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘ഇതുപോലെ എല്ലാവർക്കും തുണയാകട്ടെ കെഎസ്ആർടിസി’; നിയമ വിദ്യാർത്ഥിയുടെ കുറിപ്പ് വൈറൽ

0
കൊച്ചി: വീട്ടിലേക്കുള്ള യാത്രാമധ്യേ ബസ് മാറി കയറിയ വിദ്യാര്‍ത്ഥിക്ക് സഹായമായി കെഎസ്ആര്‍ടിസി...

പവർ കട്ടിൽ ഓക്‌സിജൻ കിട്ടാതെ രോഗി മരിച്ച സംഭവം; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി...

0
കൊച്ചി: കേരളത്തില്‍ പവര്‍ കട്ട് മൂലം ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചുവെന്ന...

കോൺഗ്രസിന്റെ വളർച്ചയ്ക്ക് അടിത്തറ പാകിയത് കെഎസ്‌യുവിന്റെ പോരാട്ടവീര്യം : കെ.സി. വേണുഗോപാൽ

0
തിരുവനന്തപുരം: കെഎസ്‌യുവിന്റെ പോരാട്ടവീര്യം ഓര്‍മ്മപ്പെടുത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ സി...

മൊബൈലിൽ ശുചിമുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതിയെ വീട്ടുകാര്‍ ചേർന്ന് പിടികൂടി

0
തിരുവനന്തപുരം: മൊബൈല്‍ ക്യാമറ ഉപയോഗിച്ച് ശുചിമുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതിയെ വീട്ടുകാര്‍...