തിരുവനന്തപുരം: തെറ്റ് ചെയ്‌തിട്ടില്ലെങ്കില്‍ പേടിക്കേണ്ടതില്ലെന്നാണ് ആദ്യം മുതലേ ഉളള തന്റെ നിലപാടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഇനിയും സത്യങ്ങള്‍ പുറത്ത് വരാനുണ്ട്. ഇനിയും ചില കാര്യങ്ങള്‍ മറനീക്കി പുറത്ത് വരാനുണ്ടെന്നും പൂര്‍ണമായും കുറ്റക്കാരനല്ലെന്ന് തെളിയുമെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.
ആരെയും വിഷമിപ്പിക്കാനോ വേദനിപ്പിക്കാനോ താനില്ല. അതുകൊണ്ട് തനിക്കറിയുന്ന കുറച്ച് കാര്യങ്ങള്‍ പറയുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മുന്‍പും സോളാര്‍ കേസില്‍ കുറേ സര്‍ക്കാര്‍ പൈസ പോയി എന്നല്ലാതെ അന്വഷണം കൊണ്ട് വേറെ ഗുണമൊന്നുമുണ്ടായില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലുകളില്‍ അന്വേഷണം വേണോ എന്ന കാര്യത്തില്‍ പാര്‍ട്ടിയിലെ നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.