സോളാർ ഇലക്ട്രിക്ക് ബോട്ടിന്റെ ഉദ്ഘാടനം മാർച്ച് 27ന് ; മന്ത്രി പി പ്രസാദ് ഉദ്ഘാടനം നിർവഹിക്കും

For full experience, Download our mobile application:
Get it on Google Play

എറണാകുളം: ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആലുവ സ്റ്റേറ്റ് സീഡ് ഫാർമിന് കൊച്ചിൻ ഷിപ്പ് യാർഡിന്റെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് ലഭ്യമാക്കിയ സോളാർ ബോട്ടിന്റെ ഉദ്ഘാടനം മാർച്ച് 27നു കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിക്കും. പരിപാടിയിൽ അൻവർ സാദത്ത് എം എൽ എ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബെന്നി ബെഹനാൻ എം പി മുഖ്യാതിഥി ആവും. ഫാമിന്റെ വികസന കാഴ്ചപ്പാട് ശ്രീറാം വെങ്കിട്ടരാമൻ ഐ എഎസ് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ സ്വാഗതം ആശംസിക്കും.

ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്, ആലുവ നഗരസഭ ചെയർമാൻ എം ഓ ജോൺ, ചെയർമാൻ മാനേജിങ് ഡയറക്ടർ കൊച്ചിൻ ഷിപ്പ് യാർഡ് മധു എസ് നായർ, സി ഇ ഓ നവാൾട്ട് സോളാർ ഇലക്ട്രിക്ക് ബോട്ട്സ് സന്ദിത് തണ്ടാശ്ശേരി, ഫാംസ് അഡീഷണൽ ഡയറക്ടർ തോമസ് സാമുവൽ എന്നിവർ വിശിഷ്ടാതികൾ ആവും. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിവി പ്രദീഷ്, ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയ മുരളീധരൻ, ആരോഗ്യ, വിദ്യാഭാസ സ്ഥിരം സമിതി ചെയർമാൻ എം ജെ ജോമി എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...