കാട്ടാനശല്യം തടയാൻ വാളയാറില്‍ സോളാര്‍ തൂക്കുവേലി ; 24 മണിക്കൂറും വൈദ്യുതി കടത്തിവിടും

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: കാട്ടനശല്യം തടയാൻ പാലക്കാട് വാളയാർ മേഖലയിൽ സോളാർ തൂക്കുവേലി സ്ഥാപിച്ചു. 54 ലക്ഷം രൂപ ചിലവഴിച്ച് ഒൻപതര കിലോമീറ്റർ ദൂരമാണ് പദ്ധതി നടപ്പിലാക്കിയത്. പുതുശേരി പഞ്ചായത്തിലെ പാലകമ്പ മുതൽ അയ്യപ്പൻമല വരെയാണ് സോളാർ തൂക്കുവേലി നിർമ്മിച്ചത്. പത്തടി ഉയരമുളള ഇരുമ്പ് പോസ്റ്റുകളിൽ ഒൻപതടി നീളത്തിലുള്ള കമ്പികൾ തൂക്കിയിട്ടാണ് വേലി നിർമ്മിച്ചിട്ടുള്ളത്.

24 മണിക്കൂറും വൈദ്യുതി കടത്തി വിടുന്നതിനാൽ കാട്ടാനകൾ ഇറങ്ങുന്നത് തടയാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. മലമ്പുഴ എംഎല്‍എ പ്രഭാകരൻ തൂക്കുവേലി ഉദ്ഘാടനം ചെയ്തു. സാധാരണ വൈദ്യതിവേലികളുടെ പോസ്റ്റുകൾ കാട്ടാനകൾ ചവിട്ടി നശിപ്പിയ്ക്കാറാണ് പതിവ്. എന്നാൽ തൂക്കുവേലിയുടെ ഇരുമ്പ് പോസ്റ്റുകളിലും വൈദ്യുതി ഉണ്ടാകുമെന്നതിനാൽ കേടുവരുത്താനുള്ള സാധ്യതയും കുറവാണെന്ന് അധികൃതർ പറയുന്നു. ജനവാസ മേഖലയോട് ചേർന്ന വനാതിർത്തികളിലെല്ലാം തൂക്കുവേലി സ്ഥാപിയ്ക്കാനുള്ള ഒരുക്കത്തിലാണ് വനം വകുപ്പ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച് ഇറാൻ ; ധൃതിയില്ലെന്ന് യുഎസ്...

0
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച്...

നീറ്റ്, ജെ.ഇ.ഇ പരീക്ഷാ രീതികളിൽ വൻ മാറ്റത്തിന് ശുപാർശ ; സ്‌കൂൾ സിലബസും എൻട്രൻസും...

0
ന്യൂഡൽഹി: ദേശീയ തലത്തിൽ നടത്തുന്ന നീറ്റ്, ജെ.ഇ.ഇ പ്രവേശന പരീക്ഷകളുടെ രീതിയിലും...

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...