പത്തനംതിട്ട: പത്തനംതിട്ട കുമ്പനാട് നാഷണൽ ക്ലബ്ബിൽ പണം വെച്ച് ചീട്ടുകളിച്ചവര്‍ പോലീസിന്‍റെ പിടിയിലായി. ക്ലബ്ബ് അംഗങ്ങളായ 12 പേരാണ് പിടിയിലായത്. പിടിയിലാവരിൽ ഒരാൾ പോലീസുകാരൻ ആണ്. കൊല്ലം ചവറ സ്വദേശി അനൂപ് കൃഷ്ണനാണ് ക്ലബ്ബിലെ ചീട്ടുകളിയിൽ പിടിയിലായ പോലീസുകാരന്‍. പത്തനംതിട്ട എആർ ക്യാമ്പിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥനാണ്. ഇയാൾ കേസിൽ ഒമ്പതാം പ്രതിയാണ്. ഇവരില്‍ നിന്ന് 10,13,510 രൂപ പിടിച്ചെടുത്തു.
പത്തനംതിട്ടയില്‍ ക്ലബ്ബില്‍ പണം വെച്ച് ചീട്ടുകളി ; 12 പേര്‍ പിടിയില്‍ – ഒരാള്‍ പോലീസുകാരൻ
RECENT NEWS
Advertisment



























