സൗരോര്‍ജ്ജ വിളക്കുകള്‍ കാടു കയറി നശിക്കുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി :  സംരക്ഷണമില്ലാതായതോടെ കാടുകയറി വെളിച്ചമില്ലാതായി സൗരോര്‍ജ്ജ വിളക്കുകള്‍. പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് സമീപം സ്ഥാപിച്ച സൗരോര്‍ജ്ജ വിളക്കുകള്‍ ആണ് കാടു കയറി നശിക്കുന്നത്. പാര്‍ക്കിംങ് ഗ്രൗണ്ടിലും അമിനിറ്റി സെന്‍ററിന്‍റെ മുറ്റത്തും പാര്‍ക്കിലും വെള്ളച്ചാട്ടത്തിനു സമീപത്തുമായി ഏഴോളം സൗരോര്‍ജ്ജ വിളക്കുകളാണ് സ്ഥാപിച്ചത്. എല്ലാ വിളക്കുകളും രാത്രി പ്രകാശം ചൊരിയുന്നുണ്ടെങ്കിലും മൂന്നെണ്ണം കാടിനുള്ളിലായി. കോണിപ്പാറയുടെ സമീപം വെള്ളച്ചാട്ടത്തിന് താഴേക്കിറങ്ങാന്‍ സ്ഥാപിച്ച റാംമ്പുകളുടെ സമീപത്തെ രണ്ടു വിളക്കുകള്‍ പൂര്‍ണ്ണമായും കാടിനുള്ളിലായി ഇപ്പോള്‍.

സ്ഥാപിച്ച സമയം കാടില്ലായിരുന്നെങ്കിലും ഇപ്പോള്‍ മുള്‍ച്ചെടി വളര്‍ന്ന് വിളക്കുകാലിന് മുകളിലെത്തി. സൗരോര്‍ജ്ജ പാനലുകള്‍ കാടില്‍ മൂടി പോയാല്‍ പിന്നെ ബാറ്ററി ചാര്‍ജാവാതെ വരും. ഇതോടെ വിളക്ക് മിഴിയടയ്ക്കുകയും ചെയ്യും. ഇതു സ്ഥാപിച്ചപ്പോഴെ പരാതി ഉയര്‍ന്നിരുന്നെങ്കിലും വെള്ളപ്പൊക്കത്തെ അതിജീവിക്കുവാനാണ് ഉള്ളിലേയ്ക്ക് മാറ്റിയതെന്നാണ് പറയുന്നത്. കാടു കയറിയതോടെ ഫലത്തില്‍ വെളിച്ചമില്ലാതെ സ്ഥലം ഇരുട്ടിലാവുകയും ചെയ്തു. പ്രദേശത്തെ കാടുകള്‍ അടിയന്തരമായി വെട്ടി നശിപ്പിച്ച് സ്ഥലം വെളിച്ചമുള്ളതാക്കി മാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീടിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 87 ഗ്രാം എംഡിഎംഎ പിടികൂടി ; കസ്റ്റഡിയിലെടുത്ത പ്രതി...

0
കഠിനംകുളം : പുതുക്കുറിച്ചി ചേരമാൻതുരുത്തിൽ വീടിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 87...

ആക്രമണം തുടർന്ന് അമേരിക്ക ; ശക്തമായി പ്രതിരോധിച്ച് ഇറാൻ

0
ടെഹ്‌റാൻ : ഇറാനെതിരെ വീണ്ടും അമേരിക്കൻ ആക്രമണം. തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ്...

സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം ; പ്രതിയെ ജാമ്യത്തിൽ വിട്ടതിൽ പ്രതിഷേധം

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത്...

നടൻ ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ

0
ഇരിങ്ങാലക്കുട : ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി...