സോളാർ സിസ്റ്റം, പ്രൊമോഷണൽ ഇൻസെൻ്റീവ് നൽകിയില്ല ; 22,5550 രൂപ നൽകുവാൻ വിധി

For full experience, Download our mobile application:
Get it on Google Play

തൃശൂർ : സോളാർ സിസ്റ്റം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് പ്രൊമോഷണൽ ഇൻസെൻ്റീവ് നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ കാട്ടൂർ ചാലിശ്ശേരി വീട്ടിൽ ആൻ്റോ ജോസഫ് ഫയൽ ചെയ്ത ഹർജിയിലാണ് എറണാകുളം പേട്ട ചമ്പക്കരയിലെ പ്രിയാ എൻ്റർപ്രൈസസ് ഉടമക്കെതിരെ ഇപ്രകാരം വിധിയായത്. ഹർജിക്കാരനിൽ നിന്ന് 240000 രൂപ കൈപ്പറ്റിയാണ് സോളാർ സിസ്റ്റം എതിർകക്ഷി സ്ഥാപിച്ചു നൽകുകയുണ്ടായത്. പ്രൊമോഷണൽ ഇൻസെൻ്റീവ് ആയി 84 മാസത്തവണകളിലായി 2880 രൂപ വീതം വാഗ്ദാനം ചെയ്തിരുന്നു. ഇത് സംബന്ധമായി കരാറും ഉണ്ടാക്കിയിരുന്നു.

ഹർജിക്കാരന് ഇൻസ്റ്റാൾമെൻറുകളിലേക്ക് 28850 രൂപ മാത്രമാണ് നൽകുകയുണ്ടായത്. തുടർന്ന് സംഖ്യ നൽകുകയുണ്ടായില്ല. നിവൃത്തിയില്ലാതെ ഹർജി ഫയൽ ചെയ്യുകയായിരുന്നു. എതിർകക്ഷിയുടെ പ്രവൃത്തി ഹർജിക്കാരന് മാനസിക പ്രയാസങ്ങളും വിഷമതകളും സൃഷ്ടിച്ചുവെന്ന് കോടതി വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് 210550 രൂപയും നഷ്ടപരിഹാരമായി 10000 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി വാദം നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വീണ്ടും വ‍‌ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വീണ്ടും വ‍‌ർധനവ്. ഇന്ന് 22 കാരറ്റ് ഒരു...

പിഎം ശ്രീ പദ്ധതി: കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ല ; വിട്ടുവീഴ്ചയില്ലെന്ന് എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ്

0
കോഴിക്കോട്: പി.എം. ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് എം.എസ്.എഫ്...

മെസിയുടെ പേരിലെ തട്ടിപ്പ് ; നടന്നത് 25.78കോടിയുടെ നികുതി വെട്ടിപ്പ്

0
തിരുവനന്തപുരം: മെസിയെ എത്തിക്കാനെന്ന പേരിൽ നടന്ന ഇടപാടുകളിൽ 25.78 കോടിയുടെ നികുതി വെട്ടിപ്പെന്ന്...

‘ജീവിച്ചിരിക്കുന്ന മനുഷ്യരുടെ പച്ചയിറച്ചി തിന്നുന്നു’ ; കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് റിയാസ്

0
കോഴിക്കോട് : കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് മുഹമ്മദ് റിയാസ്....