ലഡാക്കില്‍ ബസ് അപകടത്തില്‍ മരിച്ച മലയാളി സൈനികന്റെ ഭൗതികദേഹം ഇന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിക്കും

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ലഡാക്കില്‍ ബസ് അപകടത്തില്‍ മരിച്ച മലയാളി സൈനികന്റെ ഭൗതികദേഹം ഇന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിക്കും. സൈനികര്‍ സഞ്ചരിച്ച വാഹനം നദിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശിയായ മുഹമ്മദ് ഷൈജലിന്റെ ഭൗതികദേഹം രാവിലെ പത്ത് മണിയോടെ എയര്‍ഇന്ത്യ വിമാനത്തില്‍ കരിപ്പൂരിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം.

രാവിലെ 11.30 ഓടെ തിരൂരങ്ങാടി യത്തീംഖാനയില്‍ പൊതുദര്‍ശനത്തിന് വക്കും. തുടര്‍ന്ന് പരപ്പനങ്ങാടി എസ്എന്‍എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും പൊതുദര്‍ശനത്തിന് വക്കും. വൈകിട്ട് മൂന്ന് മണിയോടെയാണ് ഖബറടക്കം നടക്കുക. വാഹനാപകടത്തില്‍ പരിക്കേറ്റ മറ്റ് സൈനികരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. വെള്ളിയാഴ്ച രാവിലെയായിരുന്നു സൈനികരുമായി പോയ ബസ് 60 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. അപകടത്തില്‍ 7 സൈനികരാണ് മരിച്ചത്. ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമായതോടെ ബസ് റോഡില്‍ നിന്ന് തെന്നിമാറുകയായിരുന്നു. 26 സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓണം സ്പെഷൽ ട്രെയിൻ തിരുവനന്തപുരം– മംഗളൂരു എക്സ്പ്രസ്സ് ; ഓഗസ്റ്റ് 12 മുതൽ സർവിസ്...

0
തിരുവനന്തപുരം : തിരുവനന്തപുരം നോർത്ത്–മംഗളൂരു ജംക്‌ഷൻ ഓണം സ്പെഷൽ ട്രെയിൻ (06093)...

‘തൊപ്പി’യുടെ യൂട്യൂബ് ചാനൽ പൂട്ടി ; നടപടി പോലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍

0
കൊച്ചി: 'തൊപ്പി' എന്ന നിഹാദിന്റെ യൂട്യൂബ് ചാനൽ പൂട്ടി. അശ്ലീല ദൃശ്യങ്ങൾ...

ഗർഭിണിയായ ഭാര്യ ജീവനൊടുക്കി ; ദോഹയിൽനിന്ന് എത്തിയ ഭർത്താവ് ബെംഗളൂരുവിലെ ലോഡ്ജിൽ മരിച്ചനിലയിൽ

0
എടത്വ (ആലപ്പുഴ) : ഗർഭിണിയായ ഭാര്യ ജീവനൊടുക്കിയതറിഞ്ഞു ദോഹയിൽ നിന്ന് നാട്ടിലേക്കു...

കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം : പിതാവും മകളും മരിച്ചു ; ഭാര്യയും മകനും ഗുരുതരാവസ്ഥയിൽ

0
കുന്നംകുളം : തൃശ്ശൂർ കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം. പഴഞ്ഞി എംഡി കോളേജിന്...