ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ കുപ്വാര ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ പരുക്കേറ്റ രണ്ടു സൈനികര്‍ കൂടി മരിച്ചതോടെ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം മൂന്നായെന്ന് പ്രതിരോധ വക്താവ് അറിയിച്ചു. പ്രദേശത്ത് ഭീകരര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.
കുപ്വാരയിലെ കേരന്‍ സെക്ടറിലൂടെ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച ഭീകരരുമായാണ് സൈന്യം ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലില്‍ അഞ്ചു ഭീകരരെ സൈന്യം വധിച്ചു. പ്രതികൂല കാലാവസ്ഥ നിലനില്‍ക്കുന്നുണ്ടെങ്കിലും പരിക്കേറ്റവരെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നും കേണല്‍ രാജേഷ് കലിയ പറഞ്ഞു.
ശനിയാഴ്ച തെക്കന്‍ കശ്മീരിലെ ബത്പുരയില്‍ നാലു ഭീകരരെ സേന വധിച്ചിരുന്നു. ഇതോടെ 24 മണിക്കൂറിനിടെ സൈന്യം വധിച്ച ഭീകരരുടെ എണ്ണം ഒമ്പതായി ഉയര്‍ന്നു. ബത്പുരയില്‍ വധിച്ചത് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരെയാണെന്നാണ് ജമ്മു കാഷ്മീര്‍ പോലീസ് പറയുന്നത്.