പത്തനംതിട്ട : ഖരമാലിന്യ പരിപാലന സംസ്‌കരണ ചട്ടങ്ങളുടെ നടത്തിപ്പ് ഉറപ്പ് വരുത്തുന്നതിനുള്ള ഒന്നാംഘട്ടമായ അടിയന്തിരഘട്ട പ്രവര്‍ത്തനങ്ങളും ജനപങ്കാളിത്തത്തോടെയുള്ള കാമ്പയിനും നാളെ (ജൂണ്‍ 5 ) പൂര്‍ത്തിയാകും. ഒന്നാംഘട്ട സമാപനമായ നാളെ (ജൂണ്‍ 5) ഹരിതസഭ ഗ്രാമ/നഗരസഭ തലത്തില്‍ സംഘടിപ്പിക്കും. തുടര്‍ന്ന് പ്രവര്‍ത്തന അവലോകന റിപ്പോര്‍ട്ട് സോഷ്യല്‍ ഓഡിറ്റിന് സമര്‍പ്പിക്കും. ഖരമാലിന്യ പരിപാലന സംസ്‌ക്കരണ ചട്ടങ്ങളുടെ നടത്തിപ്പ് ഉറപ്പ് വരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പാക്കുന്നത്.
ആദ്യഘട്ട പ്രവര്‍ത്തനങ്ങളില്‍ ജൈവ-അജൈവ മാലിന്യങ്ങള്‍ 100 ശതമാനം ഉറവിടത്തില്‍ തന്നെ വേര്‍തിരിക്കലും ജൈവ മാലിന്യ സംസ്‌ക്കരണത്തിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍ സംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കല്‍, ഉത്പാദകരുടെ പൂര്‍ണ ഉത്തരവാദിത്വത്തില്‍ അല്ലെങ്കില്‍ കമ്മ്യൂണിറ്റി കമ്പോസ്റ്റിംഗ് യൂണിറ്റുകളെ ആശ്രയിച്ച് ജൈവ മാലിന്യങ്ങളുടെ സംസ്‌ക്കരണം നടക്കുന്നുവെന്ന് ഉറപ്പാക്കല്‍, ഹരിതകര്‍മ്മസേന വഴി 100 ശതമാനം വാതില്‍പ്പടി ശേഖരണം, മാലിന്യനിക്ഷേപ കേന്ദ്രങ്ങളായി മാറിയിട്ടുള്ള സ്ഥലങ്ങള്‍ കണ്ടെത്തി അവ മനോഹരമാക്കി പൂര്‍ണമായി വീണ്ടെടുക്കല്‍, ജലാശയങ്ങളിലെ മാലിന്യം നീക്കി നീരൊഴുക്ക് പുനഃസ്ഥാപിക്കല്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരുന്നത്.
തദ്ദേശസ്വയംഭരണസ്ഥാപന പ്രദേശത്തെ എല്ലാ വാര്‍ഡുകളില്‍നിന്നും പ്രാതിനിധ്യം ഉറപ്പാക്കിയാണ് ഹരിതസഭ സംഘടിപ്പിക്കേണ്ടത്. ജനപ്രതിനിധികള്‍, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, വായനശാല പ്രതിനിധികള്‍, യുവജന സംഘടനാ പ്രതിനിധികള്‍, സാംസ്‌ക്കാരിക സംഘടനാ പ്രതിനിധികള്‍, തൊഴിലാളി-സര്‍വീസ് സംഘടനാ പ്രതിനിധികള്‍, കുടുംബശ്രീ-അയല്‍ക്കൂട്ട സെക്രട്ടറി/പ്രസിഡന്റ്, സിഡിഎസ്-എഡിഎസ് പ്രതിനിധികള്‍, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍, എന്‍എസ്എസ് യൂണിറ്റ് ചുമതലയുള്ള അധ്യാപകന്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍, സീനിയര്‍ സിറ്റിസണ്‍സ്, വാര്‍ഡുതല ആരോഗ്യ ജാഗ്രതാ സമിതി പ്രതിനിധികള്‍, ഘടകസ്ഥാപന പ്രതിനിധികള്‍, വനിതാ സംഘടനാ പ്രതിനിധികള്‍, പെന്‍ഷണേഴ്‌സ് യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി കുറഞ്ഞത് 150 പേരുടെ പങ്കാളിത്തം ഉറപ്പുവരുത്തണം.
ഹരിതസഭയില്‍ അവലോകന റിപ്പോര്‍ട്ട് അവതരണവും റിപ്പോര്‍ട്ടിന്മേല്‍ ഗ്രൂപ്പ് തിരിഞ്ഞ് ചര്‍ച്ചയും ഉണ്ടാകും. ചര്‍ച്ചയ്ക്കു ശേഷം സോഷ്യല്‍ ഓഡിറ്റ് ടീമിന് തദ്ദേശസ്വയംഭരണസ്ഥാപന അധ്യക്ഷന്‍ റിപ്പോര്‍ട്ട് കൈമാറും. ഇതോടനുബന്ധിച്ച് ശുചിത്വ പ്രതിജ്ഞയും ചെയ്യും. ജില്ലയില്‍ ഹരിതസഭകള്‍ സംഘടിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ തദ്ദേശസ്വയംഭരണസ്ഥാപന തലത്തില്‍ നടന്നുവരുകയാണ്. ഇതുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിലുള്ളവര്‍ക്ക് പരിശീലനം പൂര്‍ത്തീകരിച്ചതായും തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോണ്‍സണ്‍ പ്രേംകുമാര്‍ അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033