കേരളാ കോൺഗ്രസ് (എം) തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രകടനവും ധർണയും നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : മാർച്ച് 27 ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി യുടെ നേതൃത്വത്തിൽ പാർട്ടിയുടെ എംഎൽഎമാരുടേയും ജനപ്രതിനിധികളുടെയും സംസ്ഥാന ഭാരവാഹികളുടെയും നേതൃത്വത്തിൽ 1972 ലെ വനം – വന്യജീവി സംരക്ഷണ നിയമം കാലോചിതമായി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന ധർണ്ണയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളാ കോൺഗ്രസ് (എം) നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രകടനവും ധർണ്ണയും നടത്തി. പ്രസിഡൻ്റ് സാം കുളപളളിയുടെ അധ്യക്ഷതയിൽ ഉന്നതാധികാര സമിതിയംഗം ചെറിയാൻ പോളച്ചിറയ്ക്കൽ ഉദ്ഘാടനം ചെയ്തു.

ജില്ലാ വൈസ് പ്രസിഡൻ്റ് സോമൻ താമരച്ചാലിൽ, ട്രഷറർ രാജീവ് വഞ്ചിപ്പാലം, നഗരസഭ പ്രതിപക്ഷ നേതാവ് പ്രദീപ് മാമൻ, സംസ്ഥാന സമിതി അംഗങ്ങളായ ജോയ് ആറ്റുമാലിൽ, ബോസ് തെക്കേടം, നിയോജക മണ്ഡലം സെക്രട്ടറിന്മാരായ ബിനിൽ തേക്കുംപറമ്പിൽ, ബിജു നൈനാൻ, കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റ് ജോജി പി. തോമസ്, ജനറൽ സെക്രട്ടറി ദീപക് മാമ്മൻ മത്തായി, ജില്ലാ ട്രഷറാർ തോമസ് കോശി, നിയോജക മണ്ഡലം പ്രസിഡന്റ് നെബു തങ്ങളത്തിൽ, വനിതാ കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡൻ്റ് സൂസമ്മ ബേബി, കൗൺസിലർ തോമസ് വഞ്ചിപ്പാലം എന്നിവർ പ്രസംഗിച്ചു. മണ്ഡലം പ്രസിഡന്റ്മാരായ യോഹന്നാൻ നിരണം, ലിറ്റി എബ്രഹാം, ദീപാ ബെന്നി, ഭാരവാഹികളായ റെജി കുരുവിള, സജു സാമുവേൽ, അനിൽ ഏബ്രഹാം, സതീശൻ പരുമല, ജോർജ് കുര്യൻ, നരേന്ദ്രൻ കടപ്ര, ജെയിംസ് ഇളമത, ബിജു തുടങ്ങിപ്പറമ്പിൽ, രാജേഷ് തോമസ്, രാജേഷ് കാടമുറി ജെയിംസ് കണ്ടങ്കരി, ഷിബു, അജോയ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാനിൽ ആരും രാഷ്‌ട്രീയം കലർത്തരുതെന്ന് ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനിൽ ആരും രാഷ്‌ട്രീയം കലർത്തരുതെന്ന് ആഭ്യന്തര മന്ത്രി രമേശ്...

പിഎംഎവൈ പദ്ധതിയിൽ ഒപ്പുവെച്ചത് കേന്ദ്രഫണ്ട് 450 കോടി ഉറപ്പാക്കാൻ ; സർക്കാറിന്റെ വിശദീകരണം

0
തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്നുള്ള 450 കോടി ഉറപ്പാക്കാനാണ് പിഎംഎവൈ പദ്ധതിയിൽ ഒപ്പുവെച്ചതെന്ന്...

ഓണം : ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് സ്പെഷ്യൽ ട്രെയിൻ ; ബുക്കിങ് ആരംഭിച്ചു

0
തിരുവനന്തപുരം: ഓണം പ്രമാണിച്ച് ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിൻ...

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് 1...