സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്, ടി. ഇസ്മാഈലാണ് ജനറൽ സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് 2025-26 കാലയളവിലേക്കുള്ള സംസ്ഥാന പ്രസിഡന്‍റായി തൗഫീഖ് മമ്പാടിനെ തെരഞ്ഞെടുത്തു. ടി. ഇസ്മാഈലാണ് ജനറൽ സെക്രട്ടറി. ഷബീര്‍ കൊടുവള്ളി, റഷാദ് വി.പി, ബിനാസ് ടി.എ, സജീദ് പി.എം, ഡോ. സഫീര്‍ എ.കെ എന്നിവര്‍ സെക്രട്ടറിമാരാണ്. സി.ടി സുഹൈബ്, ഷാഹിന്‍ സി.എസ്, അന്‍വര്‍ സലാഹുദ്ദീന്‍, ഷെഫ്‍റിന്‍ കെ.എം, മുഹമ്മദ് സഈദ് ടി.കെ, അംജദ് അലി ഇ.എം, അസ്‍ലം അലി എസ്, മുജീബുറഹ്മാന്‍ എസ്, തന്‍സീര്‍ ലത്തീഫ്, അബ്ദുല്‍ ബാസിത്ത് ഉമര്‍, അബ്ദുല്‍ ജബ്ബാര്‍ ആലങ്കോൾ, ആദില്‍ അബ്ദുറഹീം, സാബിക്ക് വെട്ടം, അഫീഫ് ഹമീദ്, അജ്മല്‍ കെ.പി, അനീഷ് മുല്ലശ്ശേരി എന്നിവർ സംസ്ഥാന സമിതി അംഗങ്ങളുമാണ്.

ശാന്തപുരം അൽജാമിഅ അൽഇസ്‌ലാമിയ്യയിൽനിന്ന് പഠനം പൂർത്തിയാക്കിയ തൗഫീഖ് മമ്പാട് അലിഗഢ് മുസ്‌ലിം യൂനിവേഴ്സിറ്റിയിൽനിന്ന് ഇസ്‌ലാമിക് ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. നിലവില്‍ സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. കോഴിക്കോട് വേളം സ്വദേശിയാണ് ടി. ഇസ്മാഈല്‍. തളിക്കുളം ഇസ്‍ലാമിയ കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ശേഷം ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ നേടിയിട്ടുണ്ട്. നിലവില്‍ മാധ്യമം വാരിക പത്രാധിപ സമിതി അംഗമാണ്. പെരുമ്പിലാവ് അൻസാർ കാംപസിൽ നടന്ന തെരഞ്ഞെടുപ്പിന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുറഹ്മാൻ നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...