ബീറ്റ്റൂട്ട് കഴിച്ചാൽ ലഭിക്കുന്ന ചില ആരോ​ഗ്യ​ഗുണങ്ങൾ

For full experience, Download our mobile application:
Get it on Google Play

വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ബീറ്റ്റൂട്ട്. നിർബന്ധമായും കഴിക്കേണ്ടതുമായ ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഉയർന്ന അളവിൽ നൈട്രേറ്റുകൾ, ബെറ്റാലൈൻ പിഗ്മെന്റുകൾ, ഫൈബർ, കൂടാതെ, ഫോളേറ്റ്, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ ബി -6, ഇരുമ്പ്, തയാമിൻ, റൈബോഫ്ലേവിൻ, ഗ്ലൂട്ടാമൈൻ, സിങ്ക്, ചെമ്പ്, സെലിനിയം തുടങ്ങിയ വിവിധ വിറ്റാമിനുകളും ധാതുക്കളുടെയും മികച്ച ഉറവിടമാണ് ബീറ്റ്‌റൂട്ട്.

ബീറ്റ്‌റൂട്ടിലെ നൈട്രേറ്റുകളുടെ ഉയർന്ന ഉള്ളടക്കം നൈട്രിക് ഓക്‌സൈഡ് എന്ന വാതകം ഉത്പാദിപ്പിക്കുന്നുവെന്ന് ലോകമെമ്പാടുമുള്ള വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. ബീറ്റ്റൂട്ട് ജ്യൂസിൽ ധാരാളം ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചുവന്ന രക്താണുക്കളുടെ രൂപവത്കരണത്തിന് സഹായിക്കുന്നു. ഇത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓക്സിജനും പോഷകങ്ങളും വഹിക്കുന്ന ആരോഗ്യകരമായ രക്തം എത്തുന്നതും ഉറപ്പാക്കുന്നു.

ബീറ്റ്‌റൂട്ടിന് നിറം നൽകുന്ന ബിറ്റാനിൻ എന്ന പിഗ്മെന്റ് ശക്തമായ ആന്റിഓക്‌സിഡന്റാണ്. അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷന്റെ അഭിപ്രായത്തിൽ ആന്റിഓക്‌സിഡന്റുകൾ ചീത്ത കൊളസ്‌ട്രോളിന്റെ ഓക്‌സിഡേഷൻ കുറയ്ക്കുകയും ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ബീറ്റ്‌റൂട്ട് മധുരമുള്ളതിനാൽ പ്രമേഹരോഗികൾ ബീറ്റ്‌റൂട്ട് ഒഴിവാക്കണമെന്ന് മിക്ക ആളുകളും കരുതുന്നത്. ഇത് തെറ്റിദ്ധരണയാണെന്ന് ഫോർട്ടിസ്-എസ്കോർട്ട് ഹോസ്പിറ്റലിലെ ചീഫ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ് ഡോ. രൂപാലി ദത്ത പറയുന്നു.

വിറ്റാമിൻ സി പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. സാധാരണ ടിഷ്യു വളർച്ചയ്ക്ക് ഫോളേറ്റ് അത്യാവശ്യമാണ്. കൂടാതെ നാരുകൾ സുഗമമായ ദഹന പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നു. മറ്റ് മിക്ക വേരുകളേക്കാളും കിഴങ്ങുവർഗ്ഗങ്ങളേക്കാളും ഇത് പ്രത്യേകിച്ച് പ്രോട്ടീനും ഇരുമ്പും കൂടുതലാണ്. ബീറ്റ്റൂട്ട് വെള്ളത്തിൽ തിളപ്പിച്ച് തലയോട്ടിയിൽ മസാജ് ചെയ്യുന്നത് മുടിവളർച്ചയ്ക്ക് സഹായിക്കും.

കരളിൻറെ ആരോഗ്യത്തിനും ബീറ്റ്റൂട്ട് കഴിക്കുന്നത് ഗുണം ചെയ്യും. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നതിനും ഓക്‌സിഡന്റ് സമ്മർദം കുറയ്ക്കുന്നതിനും ബീറ്റ്റൂട്ട് സഹായിക്കും. അയേണിന്റെ മികച്ച സ്രോതസ്സാണ് ബീറ്റ്റൂട്ട്. അതിനാൽ വിളർച്ച ഉള്ളവർ ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കുടിക്കുന്നത് ഏറെ നല്ലതാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല തീർത്ഥാടനം പരാതിരഹിതമാകണം – മുൻവർഷത്തെ പാളിച്ചകൾ ആവർത്തിക്കരുത് : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ഈ വർഷത്തെ ശബരിമല തീർത്ഥാടനകാലം പരാതി രഹിതമായിരിക്കണമെന്നും മുൻവർഷത്തെ പാളിച്ചകൾ...

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്

0
ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്. കഴിഞ്ഞ...

കേബിൾ സ്ഥാപിക്കാൻ എടുത്ത കുഴികൾ മൂടിയില്ല ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ യാത്രാക്ലേശം രൂക്ഷം

0
റാന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റോഡിന്റെ വശങ്ങളിൽ കേബിൾ സ്ഥാപിക്കുന്നതിനായി എടുത്ത...

പ്രവാസി പെൻഷൻ ലഭ്യമാക്കണം : കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് മുഖ്യമന്ത്രിക്ക് നിവേദനം നല്കി

0
പത്തനംതിട്ട: കഴിഞ്ഞ മൂന്ന് മാസങ്ങളായി മുടങ്ങിക്കിടക്കുന്ന പ്രവാസി ക്ഷേമനിധി പെൻഷൻ ലഭ്യമാക്കുവാൻ...