ഇന്ധന സെസിന്‍റെ പേരിൽ സംസ്ഥാനത്തെ ചില മാധ്യമങ്ങള്‍ സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തുന്നു ; സി പി എം സംസ്ഥാന സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇന്ധന സെസിന്‍റെ പേരിൽ സംസ്ഥാനത്തെ ചില മാധ്യമങ്ങള്‍ സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഡീസലിനും പെട്രോളിനും ഇരട്ടിവില വർധിപ്പിച്ച കോൺഗ്രസും ബി.ജെ.പി.യുമാണ് രണ്ടുരൂപ സെസ് ഏർപ്പെടുത്തയതിന്‍റെ പേരിൽ സംസ്ഥാന സർക്കാരിനെ ആക്രമിക്കുന്നത്. പ്രമുഖ മാധ്യമങ്ങൾ ബൂർഷ്വാ രാഷ്ട്രീയപാ ർട്ടികൾക്കുവേണ്ടി അതേറ്റുപിടിക്കുന്നുവെന്നും എം.വി.ഗോവിന്ദൻ കുറ്റപ്പെടുത്തി.

കേന്ദ്രസർക്കാരിന്‍റെ ജനാധിപത്യവിരുദ്ധ നീക്കത്തിൽ പ്രതിഷേധിച്ച് സി.പി.എം. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ത്രിപുര ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചാനലുകൾ കാണാനും പത്രങ്ങൾ വായിക്കാനും കഴിയുന്നില്ല. എത്രദിവസമായി ഇതു തുടങ്ങിയിട്ട്. ഈ സർക്കാരിനെ തുടരാൻ അനുവദിക്കില്ലെന്ന രാഷ്ട്രീയമാണ് ഇതിനു പിന്നിൽ. വിലവർധനയല്ലാതെ മറ്റു മാർഗമില്ലെന്ന് സംസ്ഥാനത്തിന്‍റെ ധനസ്ഥിതി വെളിപ്പെടുത്തിക്കൊണ്ട് ധനമന്ത്രി വ്യക്തമാക്കിയിരുന്നു.

ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ട്. നേർവായിക്കാൻ കഴിയുന്ന ജനതയാണ് സംസ്ഥാനത്തുള്ളതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. സി.പി.എം. സംസ്ഥാന സമിതി അംഗം കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി. മന്ത്രി വി.ശിവൻകുട്ടി, ഡി.കെ.മുരളി എം.എൽ.എ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി വി.ജോയി, നേതാക്കളായ ജയൻബാബു, പുഷ്പലത, അജയകുമാർ എന്നിവർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പകർച്ചവ്യാധി ഭീഷണിക്കിടെ ആരോഗ്യ വകുപ്പ് ഉന്നതരോട് തിരുവനന്തപുരത്ത് എത്താൻ അടിയന്തര നിർദ്ദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി ഭീഷണി കനക്കുന്നതിനിടയിൽ ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ...

പിറന്നാളാഘോഷത്തിനിടെ അമിത വേഗതയിൽ നിയന്ത്രണം വിട്ട് ആഡംബര കാർ അപകടത്തിൽപെട്ട് മരിച്ച യുവതി മലയാളി

0
മുംബൈ: പിറന്നാളാഘോഷത്തിനിടെ അമിത വേഗതയിൽ നിയന്ത്രണം വിട്ട് ആഡംബര കാർ അപകടത്തിൽപെട്ട്...

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ ആദ്യ നടപടി ; പണം എണ്ണുന്ന 40 ജീവനക്കാരെ...

0
ലഖ്നൗ: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ കോടിക്കണക്കിന് രൂപയുടെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രാഥമിക...

രക്ഷാപ്രവർത്തന കേസ് അട്ടിമറി ; എഡിജിപി എംആ‌ർ അജിത് കുമാറിനെതിരെ ഡിജിപി തല അന്വേഷണത്തിന്...

0
തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദമായ 'രക്ഷാപ്രവർത്തന' കേസ് അട്ടിമറിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് എ...