ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണികളിലൊന്നാണ് ഇന്ത്യ. നിലവിൽ ഇന്ത്യൻ ഇരുചക്ര വാഹന വിപണി അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യൻ വിപണിയിൽ ധാരാളം ബൈക്കുകൾ, മോട്ടോർ സൈക്കിളുകൾ, സ്‍കൂട്ടറുകൾ എന്നിവ ലഭ്യമാണ്. പരമ്പരാഗത ഐസിഇ ബൈക്കുകൾക്കും സ്‍കൂട്ടറുകൾക്കും പുറമെ പുതിയ ഓഫറുകളുമായി ഇലക്ട്രിക് ഇരുചക്രവാഹന വിഭാഗത്തിലും മുന്നേറ്റമുണ്ട്. ഇതാ മൂന്നുലക്ഷം രൂപയിൽ താഴെ വിലയുള്ള ഇന്ത്യയിൽ ലഭ്യമായ ഏറ്റവും കരുത്തുറ്റ ബൈക്കുകളെ പരിചയപ്പെടാം
റോയൽ എൻഫീൽഡ് ഹിമാലയൻ 450
റോയൽ എൻഫീൽഡ് ഹിമാലയൻ 450 ഇന്ത്യയിൽ 2.85 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ ലഭ്യമാണ്. 39.47 bhp കരുത്തും 40 Nm torque ഉം സൃഷ്ടിക്കുന്ന 452cc BS6 എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.
കെടിഎം 390 ഡ്യൂക്ക്
കെടിഎം 390 ഡ്യൂക്ക് 2.95 ലക്ഷം രൂപ എക്സ് ഷോറൂം വലവിയൽ ഇന്ത്യയിൽ ലഭ്യമാണ്. 42.9 bhp കരുത്തും 37 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 373 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.
ഹസ്ക്വർണ സ്വാർട്ട്പിലെൻ 401
ഹസ്ക്വർണ സ്വാർട്ട്പിലെൻ 401 ഇന്ത്യയിൽ 2.92 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ ലഭ്യമാണ്. 42.9 bhp കരുത്തും 39 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 399cc BS6 എഞ്ചിനിൽ നിന്നാണ് ഇതിൻ്റെ ശക്തി ഉത്പാദിപ്പിക്കുന്നത്.
കെടിഎം 390 അഡ്വഞ്ചർ എക്സ്
കെടിഎം 390 അഡ്വഞ്ചർ എക്‌സ് 2.81 ലക്ഷം രൂപയ്ക്ക് (എക്സ് ഷോറൂം) ഇന്ത്യയിൽ ലഭ്യമാണ്. എഞ്ചിൻ്റെ കാര്യത്തിൽ, 42.9 bhp കരുത്തും 37 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 373.27cc എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.
ബിഎംഡബ്ല്യു ജി 310 ആർ
ബിഎംഡബ്ല്യു ജി 310 R ഇന്ത്യയിൽ 2.90 ലക്ഷം രൂപയ്ക്ക് (എക്സ്-ഷോറൂം) ലഭ്യമാണ്. 33.5 bhp കരുത്തും 28Nm torque ഉം ഉത്പാദിപ്പിക്കുന്ന 313cc, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033