ലക്ഷങ്ങൾ മുടക്കി നിര്‍മാണം ; പ്രയോജനമില്ലാതെ കോട്ടയം ജില്ലയിലെ ചില വഴിയോര വിശ്രമ കേന്ദ്രങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ലക്ഷക്കണക്കിന് രൂപ ചെലവിട്ട് നിര്‍മിക്കുന്ന പൊതുകെട്ടിടങ്ങളുടെ പരിപാലനത്തിൽ പ്രാദേശിക ഭരണകൂടങ്ങൾ പലപ്പോഴും അനാസ്ഥ കാട്ടുകയാണ്. നിര്‍മാണം പൂര്‍ത്തിയാക്കി മാസങ്ങള്‍ കഴിഞ്ഞിട്ടും നാട്ടുകാര്‍ക്ക് ഒരു പ്രയോജനവുമില്ലാതെ കിടക്കുകയാണ് കോട്ടയം ജില്ലയിലെ ചില വഴിയോര വിശ്രമ കേന്ദ്രങ്ങള്‍. കോടതി വ്യവഹാരങ്ങൾ മുതൽ പരിപാലനത്തിന് ആളെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന കാരണം വരെ പറഞ്ഞാണ് ലക്ഷക്കണക്കിന് രൂപ ചെലവിട്ട് നിർമിച്ച കെട്ടിടങ്ങൾ പൂട്ടിയിട്ടിരിക്കുന്നത്.

നാഗമ്പടത്തെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിനരികിലെ നഗരസഭയുടെ വഴിയോര വിശ്രമ കേന്ദ്രം 2021ലെ പദ്ധതിയില്‍പ്പെടുത്തി നിര്‍മിച്ചതാണ്. പണി തീര്‍ന്നിട്ട് നാട്ടുകാര്‍ക്കൊരു പ്രയോജനവുമില്ലാതെ അടഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് മാസം കുറേയായി. പുതുപ്പളളിയില്‍ നിന്ന് ഞാലിയാകുഴിയിലേക്കുളള വഴിയിലാണ് പഞ്ചായത്ത് വക അടുത്ത വഴിയോര വിശ്രമ കേന്ദ്രം. പണി തീര്‍ന്നു കിടക്കുന്ന ഇവിടെയുള്ള കെട്ടിടത്തിന്‍റെ കാര്യവും വ്യത്യസ്തമല്ല. കോടതിയിലൊരു പരാതി എത്തിയതാണ് തുറക്കാനുള്ള തടസ്സമെന്നാണ് മറുപടി. പിന്നെ കഷ്ടിച്ചൊരു അഞ്ച് കിലോ മീറ്റര്‍ മുന്നോട്ടു പോകുമ്പോള്‍ കാടുകയറി കിടക്കുന്നൊരു പുതുപുത്തന്‍ കെട്ടിടം കാണാം. വാകത്താനം പഞ്ചായത്ത് വക വഴിയോര വിശ്രമ കേന്ദ്രമാണ്. ലക്ഷങ്ങള്‍ ചെലവിട്ടൊരു കെട്ടിടം കാടുകയറി കിടക്കുന്നതിന്‍റെ കാരണമറിയാന്‍ പ്രസിഡന്‍റിനെ വിളിച്ചപ്പോള്‍ മറുപടി ഒരു മതില്‍ കൂടി നിര്‍മിക്കാനുണ്ട് എന്നാണ്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങള്‍ അളക്കുന്നത് ; പോലീസിനെതിരെ അന്‍സിബ

0
കൊച്ചി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും മുഖ്യമന്ത്രി വി.ഡി സതീശനെയും ടാഗ് ചെയ്ത്...

‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡി.സി.സി അറിഞ്ഞിട്ടില്ല’ ; തൃശൂർ ഡി.സി.സിക്കെതിരെ പരിഹാസം

0
തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ...

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി,...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...

ചികിത്സാ പിഴവ് ആരോപണം ; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ...