എമർജൻസി സ്വിച്ച് ആരോ അബദ്ധത്തിൽ അമർത്തി ; നവകേരള ബസിന്റെ വാതിൽ തകരാറില്ലെന്ന് ഗതാഗതവകുപ്പ്

For full experience, Download our mobile application:
Get it on Google Play

സുൽത്താൻബത്തേരി : നവകേരള ബസിന്റെ വാതിൽ തകരാറായതിൽ വിശദീകരണവുമായി ഗതാഗതവകുപ്പ്. ബസിന്റെ വാതിലിന് മെക്കാനിക്കൽ തകരാർ ഇല്ലെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. എമർജൻസി സ്വിച്ച് ആരോ അബദ്ധത്തിൽ അമർത്തിയതാണ് കാരണം. പ്രശ്‌നം ഉടൻ പരിഹരിക്കാതിരുന്നത് ഡ്രൈവർമാരുടെ പരിചയക്കുറവ് കാരണമെന്നും ഗതാഗത വകുപ്പ് പറയുന്നു. ‘നവകേരള ബസ്’ പൊതുജനങ്ങൾക്കായുള്ള ആദ്യത്തെ സർവീസ് ഇന്ന് ആരംഭിച്ചു. കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്കുള്ള ഗരുഡപ്രീമിയം സർവീസ് നാലരയോടെയാണ് ആരംഭിച്ചത്.യാത്ര തുടങ്ങി അൽപ്പസമയത്തിനകം തന്നെ ഹൈഡ്രോളിക് ഡോർ കേടായി. ബസിന്റെ ഡോർ ഇടയ്ക്കിടെ തനിയെ തുറന്നു പോകുകയായിരുന്നു. സുൽത്താൻ ബത്തേരിയിലെത്തിയാണ് വാതിൽ തകരാർ പരിഹരിച്ചത്.

ശക്തമായി കാറ്റ് അടിക്കാൻ തുടങ്ങിയതോടെ കാരന്തൂർ എത്തിയപ്പോൾ ബസ് നിർത്തി. യാത്രക്കാരുടെ നേതൃത്വത്തിൽ ബാഗിന്റെ വള്ളി ഉപയോഗിച്ച് വാതിൽ കെട്ടിവച്ച് യാത്ര തുടരുകയായിരുന്നു. തുടർന്നു ബത്തേരി ഡിപ്പോയിൽനിന്ന് വാതിലിന്റെ തകരാർ പരിഹരിച്ചു. എമർജൻസി എക്സിറ്റ് സ്വിച്ച് ഓൺ ആയി കിടന്നതാണ് പ്രശ്നത്തിന് കാരണമെന്നാണ് വിവരം. 4 മണിക്ക് യാത്ര തുടങ്ങുമെന്നാണ് അറിയിച്ചതെങ്കിലും നാലരയോടെയാണ് യാത്ര ആരംഭിച്ചത്. താമരശേരിയിൽ ബസിന് സ്വീകരണം ലഭിച്ചു. ഏപ്രിൽ മുപ്പതിനാണ് സീറ്റ് ബുക്കിങ്ങിന് ഓൺലൈൻ സൗകര്യം ഒരുക്കിയത്. രണ്ട് ദിവസം കൊണ്ട് സീറ്റു മുഴുവൻ ബുക്ക് ചെയ്തു. 25 യാത്രക്കാരാണ് ബസിലുള്ളത്. 26 സീറ്റുള്ളതിൽ ഒരു സീറ്റ് കണ്ടക്ടറുടേതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടയടി

0
കൊച്ചി: എറണാകുളം സൗത്ത് ജനതാ റോഡിൽ വിദ്യാർഥികൾ തമ്മിൽ നടുറോഡിൽ...

കോഴിക്കോട് കുന്ദമംഗലത്ത് പൂനൂർ പുഴയിൽ വയോധികയെ കാണാതായതായി സംശയം ; തിരച്ചിൽ തുടരുന്നു

0
കോഴിക്കോട്: കുന്ദമംഗലത്ത് പൂനൂർ പുഴയിൽ വയോധികയെ കാണാതായതായി സംശയം. താളികുണ്ട് സ്വദേശിനിയായ രാധയെയാണ്...

വാഹന മോഡിഫിക്കേഷൻ ; സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാൻ എംവിഡി ; 17,000 നിർദേശങ്ങൾ ഉൾപ്പെടുത്തും

0
തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് സെപ്റ്റംബറില്‍...

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി....