തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടി കുറച്ച് ഭരണം താറുമാറാക്കിയതിൽ നിന്ന് പിണറായി സർക്കാരിന് ഒഴിഞ്ഞുമാറാനാവില്ല

For full experience, Download our mobile application:
Get it on Google Play

ചെന്നീർക്കര: പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ആൻ്റോ ആൻ്റണി വൻ വിജയം നേടുമെന്നും വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ കോൺഗ്രസ് സംഘടനാപരമായ പൂർണ്ണ സജ്ജമെന്നും ഡി.സി.സി പ്രസിഡൻ്റ് സതീഷ് കൊച്ചു പറമ്പിൽ. പത്തനംതിട്ട ബ്ലോക്ക് കോൺഗ്രസ് നേതൃത്വ സംഗമം മുറിപ്പാറ എൻ എസ്സ് എസ്സ് ഹാളിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025 ലെ ത്രിതല തെരഞ്ഞെടുപ്പിൽ ഡി ലിമിറ്റേഷൻ കമ്മീഷൻ തെറ്റായ മാർഗത്തിലൂടെ വാർഡുകൾ വർദ്ധിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളെ നിയമപരമായ മാർഗത്തിലൂടെ നേരിടാൻ മണ്ഡലം അടിസ്ഥാനത്തിൽ പരിചയ സമ്പന്നരായ നേതാക്കളെ ചേർത്ത് കർമ്മസമിതി രൂപീകരിക്കുമെന്നും ജനകീയ പ്രശ്നങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ മുൻകാലങ്ങളിലെ പ്പോലെ ജനങ്ങളോടൊപ്പം ഇറങ്ങി പ്രവർത്തിക്കണമെന്നും അതിൽ നേതൃപരമായ പങ്ക് ഏറ്റെടുക്കണമെന്നും അദ്ദേഹം കോൺഗ്രസ് നേതാക്കളെ ആഹ്വാനം ചെയ്തു. ആൻ്റോ ആൻ്റണി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലത്തിലുടനീളം കോൺഗ്രസ് പ്രവർത്തകർ എണ്ണയിട്ട യന്ത്രം പോലെയാണ് ഈ തെരെഞ്ഞെടുപ്പിൽ പ്രവർത്തിച്ചത്. യുഡിഎഫിൻ്റെ വിജയം സുനിശ്ചിതമാണ്. ആൻ്റോ ആൻ്റണി കൂട്ടി ചേർത്തു.

ബ്ലോക്ക് പ്രസിഡൻ്റ് ജെറി മാത്യു സാം അധ്യക്ഷത വഹിച്ചു. യുഡിഫ് ജില്ല കൺവീനർ എ ഷംസുദീൻ, ഡിസിസിവൈസ് പ്രസിഡൻ്റു മാരായ എ. സുരേഷ്കുമാർ, എം ജി കണ്ണൻ ജനറൽ സെക്രട്ടറിമാരായ ജോൺസൺ വിളവിനാൽ, എം സി ഷരീഫ്, റോജി പോൾ ദാനിയേൽ, കെ ജാസിം കുട്ടി, അഡ്വ.റോഷൻ നായർസുനിൽ എസ് ലാൽ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് വിജയ് ഇന്ദുചൂഡൻ ,മുൻ ബ്ലോക്ക് പ്രസിഡൻ്റ് എം ബി സത്യൻ മണ്ഡലം പ്രസിഡൻ്റ് മാരായസെബി മഞ്ഞനിക്കര, സജി വർഗ്ഗീസ്, കെ.പി മുകുന്ദൻ, സ്റ്റീഫൻ ജോർജ്, ജോമോൻ തെക്കെമല, എം. ആർ രമേശ് റെനീസ് മുഹമ്മദ്, നാസർ തോണ്ട മണ്ണിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കലാ അജിത്ത്, അജി അലകസ്, സാലി ലാലു എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാവധിക്ക് ശേഷം തിരികെ മടങ്ങുന്നവർക്ക് ആശ്വാസമായി സ്‌പെഷ്യൽ ട്രെയിൻ

0
തിരുവനന്തപുരം: ഓണാവധിക്ക് ശേഷം തിരികെ മടങ്ങുന്നവർക്ക് ആശ്വാസമായി സ്‌പെഷ്യൽ ട്രെയിൻ....

പിച്ച് റോളർ ശരീരത്തിലൂടെ കയറിയിറങ്ങി എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
ഗുരുഗ്രാം: പിച്ച് റോളർ ശരീരത്തിലൂടെ കയറിയിറങ്ങി ക്രിക്കറ്റ് പരിശീലനകേന്ദ്രത്തിൽ കളിച്ചുകൊണ്ടിരുന്ന...

കർണാടകയിൽ നടുറോഡിൽ ജനങ്ങളെ സാക്ഷിയാക്കി 40 കാരനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി

0
ഹുബ്ബള്ളി: കർണാടകയിൽ 40കാരനെ ക്രൂരമായി നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി. ഹുബ്ബള്ളി ബനശങ്കരി–വിദ്യാനഗർ...

ഇന്ത്യയുടെ തന്ത്രപ്രധാനമായ സൈനിക മേഖലയുടെ തത്സമയ വിവരങ്ങൾ പാകിസ്ഥാന് കൈമാറി ; പഞ്ചാബിൽ 20കാരൻ...

0
ലുധിയാന: പാകിസ്ഥാൻ്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി ബന്ധമുള്ളവർക്ക് വേണ്ടി ചാരവൃത്തി...