സംസ്കാരത്തിന് പണമില്ല ; അമ്മയുടെ മൃതദേഹം കാറില്‍ കൊണ്ടുനടന്ന് കലുങ്കില്‍ ഉപേക്ഷിച്ച മകന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പാലാ : മരണപ്പെട്ട അമ്മയുടെ മൃതദേഹം അഴുക്ക് ചാലിൽ എറിഞ്ഞ മകൻ അറസ്റ്റിൽ. മാവേലിക്കര സ്വദേശി അലക്സ് ബേബിയാണ് പിടിയിലായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് പാലാ കാർമൽ ആശുപത്രിക്ക് സമീപത്തെ കലുങ്കിനടിയിൽ നിന്നും അമ്മുക്കുട്ടി ബേബിയുടെ മൃതദേഹം കണ്ടെത്തിയത്.

അമ്മയുടെ പേരിലെ വസ്തു 60 ലക്ഷം രൂപയ്ക്ക് പത്ത് വർഷം മുൻപ് വിറ്റ ശേഷമാണ് ഈ ക്രൂര കൃത്യത്തിന് അലക്സ് മുതിർന്നത്. വസ്തു വിറ്റ പണം ധൂർത്തടിച്ച് കളഞ്ഞ ശേഷം കോട്ടയം ചിങ്ങവനത്തെ ലോഡ്ജിലായിരുന്നു അലക്സും അമ്മ അമ്മുക്കുട്ടി ബേബിയും താമസിച്ചിരുന്നത്. ബുധനാഴ്ച വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് 76 കാരിയായ അമ്മുക്കുട്ടി ലോഡ്ജിൽ വച്ചാണ് മരിച്ചത്. അന്ന് രാത്രി പ്രതി സ്വന്തം അമ്മയുടെ മൃതദേഹവുമായി കാറിൽ ചങ്ങനാശേരി, പുതുപ്പള്ളി, പാല എന്നിവടങ്ങളിലൂടെ സഞ്ചരിച്ചു. കാറില്‍ നിന്ന് മൃതദേഹം വീണ് പോകാതിരിക്കാൻ സീറ്റ് ബെൽറ്റിട്ടായിരുന്നു സഞ്ചാരം.

വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ പാലാ കാർമൽ ആശുപത്രിക്ക് സമീപത്തെ കലുങ്കിനടിയിലേക്ക് മൃതദേഹം വലിച്ചെറിഞ്ഞു. തുടർന്ന് കാർ സമീപത്തെ പാർക്കിഗ് ഏരിയയിൽ ഇട്ട ശേഷം ബസിൽ കയറി തിരുവല്ല, അടൂർ എന്നിവടങ്ങളിൽ പോയി. പിന്നീട് കാർ തിരികെയെടുക്കാൻ എത്തിയപ്പോൾ കാത്ത് നിന്ന പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടുകയായിരുന്നു.

ശവസംസ്കാരത്തിന് പണം ഇല്ലാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് പ്രതി പോലീസിനോട് പറഞ്ഞത്. മാവേലിക്കര പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. അവിവാഹിതനായ അലക്സ് വാഹന ബ്രോക്കറാണ്. അമ്മയെ അപായപ്പെടുത്തിയതാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...