പാത ഇരട്ടിപ്പിക്കല്‍ ; ട്രെയിനുകള്‍ റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ ആലപ്പുഴ വഴിയുള്ള നാല് മെമു തീവണ്ടികള്‍ 11 മുതല്‍ 14 വരെ പൂര്‍ണമായും റദ്ദാക്കി. ഹരിപ്പാടിനും അമ്പലപ്പുഴയ്ക്കും ഇടയിലെ പാതയിരട്ടിപ്പിക്കല്‍ ജോലികളെ തുടര്‍ന്നാണ് ഇത്. എറണാകുളം -കൊല്ലം മെമു(66303), കായംകുളം-എറണാകുളം മെമു(66316), കൊല്ലം -എറണാകുളം മെമു(66302), എറണാകളും -കായംകുളം(66315) എന്നീ തീവണ്ടികളാണ് റദ്ദാക്കിയത്.

നേത്രാവതിയും ശതാബ്ദിയും ഉള്‍പ്പടെയുള്ള തീവണ്ടികള്‍ കോട്ടയം വഴി തിരിച്ചുവിടും. ആലപ്പുഴവഴിയുള്ള കായംകുളം -എറണാകുളം പാസഞ്ചര്‍(56380), ആലപ്പുഴ-കൊല്ലം മെമു(66311), കോട്ടയം വഴിയുള്ള കൊല്ലം -എറണാകുളം മെമു(66308), കായംകുളം-എറണാകുളം പാസഞ്ചര്‍ (56388), എറണാകുളം -കായംകുളം പാസഞ്ചര്‍(56383), എറണാകുളം -കൊല്ലം മെമു(66309), എറണാകുളം-കായംകുളം പാസഞ്ചര്‍(56387), കോട്ടയം-കൊല്ലം-കോട്ടയം മെമു(66318), കൊല്ലം മെമു(66317) എന്നീ തീവണ്ടികള്‍ 14നും റദ്ദാക്കിയിട്ടുണ്ട്.

12-ന് പുറപ്പെടുന്ന പോര്‍ബന്തര്‍ -കൊച്ചുവേളി എക്സ് പ്രസ്സ്  (19262), 14-ന് പുറപ്പെടുന്ന ഖോരക്പുര്‍-തിരുവനന്തപുരം എക്സ് പ്രസ്സ്  (12511), കൊച്ചുവേളി-ഛണ്ഡീഗഢ്‌ എക്സ് പ്രസ്സ്  (12217), തിരുവനന്തപുരം-ലോകമാന്യ തിലക് നേത്രാവതി എക്സ് പ്രസ്സ് (16346), കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി(12075), കൊച്ചുവേളി-മൈസൂരൂ എക്സ് പ്രസ്സ് (16316), തിരുവനന്തപുരം-ഷാലിമാര്‍ എക്സ് പ്രസ്സ് (22641) എന്നീ തീവണ്ടികള്‍ കോട്ടയം തിരിച്ചുവിടും.

ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍(56366) എറണാകുളത്ത് നിന്നായിരിക്കും 14ന് യാത്ര പുറപ്പെടുക. 14ന് പുറപ്പെടുന്ന മംഗലാപുരം-നാഗര്‍കോവില്‍ ഏറനാട് എക്സ് പ്രസ്സ് (16605) എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. നാഗര്‍കോവില്‍-കോട്ടയം പാസഞ്ചര്‍(56304) കായംകുളത്തും ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍(56365) എറണാകുളത്തും യാത്ര അവസാനിപ്പിക്കും. 15-ന് പുറപ്പെടേണ്ട നാഗര്‍കോവില്‍-മംഗലാപുരം ഏറനാട് എക്സ് പ്രസ്സ് (16606) എറണാകുളത്ത്‌ നിന്നായിരിക്കും പുറപ്പെടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...