ഉത്തർപ്രദേശിൽ മദ്യം വാങ്ങാൻ പണം നല്‍കാൻ വിസമ്മതിച്ചതിനെ തുടർന്ന് അമ്മയെ മർദ്ദിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

യുപി: ഉത്തർപ്രദേശ് സഹാരണ്‍പൂരിൽ മദ്യം വാങ്ങാൻ പണം നല്‍കാൻ വിസമ്മതിച്ചതിനെ തുടർന്ന് അമ്മയെ മർദ്ദിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റില്‍. അക്ഷയ് ആണ് പോലീസിൻ്റെ പിടിയിലായത്. ശനിയാ‍ഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. അക്ഷയ് തൻ്റെ അമ്മ ആശാദേവിയോട് മദ്യം വാങ്ങുന്നതിന് പണം ചോദിച്ചു. എന്നാല്‍ പണം ഇല്ലെന്ന് അമ്മ പറഞ്ഞതിന് പിന്നാലെ ആഭരണങ്ങൾ വിറ്റ് മദ്യം വാങ്ങാൻ പണം തരണമെന്ന് അക്ഷയ് ആവശ്യപ്പെടുകയായിരുന്നു. അമ്മയും മകനും തമ്മിലുള്ള തര്‍ക്കം രൂക്ഷമായപ്പോള്‍ അക്ഷയ് അമ്മയെ മർദ്ദിക്കുകയും തല പിടിച്ച് മതിലിൽ ഇടിക്കുകയും ചെയ്തുവെന്ന് സര്‍ക്കിള്‍ ഓഫീസര്‍ മുനീഷ് ചന്ദ് ദേശീയ മാധ്യമത്തോട് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ആശാദേവി അവിടെത്തന്നെ തളർന്നുവീ‍ഴുകയായിരുന്നു. പ്രതിയെ സംഭവസ്ഥലത്തുവച്ച് തന്നെ പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ ആശാദേവിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് മരിച്ചു. പോലീസ് പറയുന്നതനുസരിച്ച് അക്ഷയ് 15 ദിവസം മുൻപ് ബിഹാറിൽ നിന്ന് വിവാഹം കഴിച്ച് സഹാരണ്‍പൂരിലേക്ക് മടങ്ങിയെത്തിയിരുന്നു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുപ്രസിദ്ധ വെനസ്വേലൻ മാഫിയ തലവൻ നിനോ ഗ്വെരേറോ കൊല്ലപ്പെട്ടു

0
വാഷിങ്ടൺ ഡി.സി : ലാറ്റിനമേരിക്കയെയും യുഎസിനെയും ഒരുപോലെ വിറപ്പിച്ച ഭീകര ശൃംഖല...

‘എലൈറ്റ് ക്ലബ്ബിൽ’ ഇടംനേടി ഇന്ത്യ

0
ന്യൂഡൽഹി : രാജ്യത്തിന്റെ പ്രതിരോധ ശേഷി കൂടുതൽ ശക്തിപ്പെടുത്തുന്ന നിർണായക മുന്നേറ്റവുമായി...

മലയാളി വിദ്യാർത്ഥികൾക്ക് ബംഗളൂരുവിൽ ദാരുണാന്ത്യം ; അവസാന വർഷ നഴ്സിങ് വിദ്യാർത്ഥികളുടെ ജീവനെടുത്ത് അമിതവേഗത

0
ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളി നഴ്സിങ്...

മല്ലപ്പള്ളിയില്‍ നിന്നും 3.763 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശിയെ പിടികൂടി

0
മല്ലപ്പള്ളി : ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി മല്ലപ്പള്ളിയില്‍ നിന്നും 3.763 കിലോഗ്രാം...