തിരുവല്ല : മദ്യപിച്ചെത്തിയ മകന്‍ അച്ഛനെ ക്രൂരമായി അടിക്കുന്ന വീഡിയോ വൈറലായതോടെ കേസെടുത്ത് പോലീസ്. തിരുവല്ല കണിയാമ്പാറയിലാണ് സംഭവം. പനങ്ങായില്‍ കൊടഞ്ഞൂര്‍ വീട്ടില്‍ എബ്രാഹം ജോസഫിനെ മകന്‍ അനില്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഫെയ്‌സ്ബുക്കില്‍ വൈറലായത്.
ബന്ധുവീട്ടില്‍ പോകുന്നത് ചോദ്യം ചെയ്താണ് അനില്‍ അച്ഛനെ മര്‍ദ്ദിക്കുന്നത്. മര്‍ദ്ദനത്തിനിടെ അനില്‍ അച്ഛനെ തെറിവിളിക്കുന്നതും ഇനി ഞാന്‍ അവിടെ പോകില്ലെന്ന് ജോസഫ് മകന്റെ കാല് പിടിച്ച് പറയുന്നതും വീഡിയോയില്‍ കാണാം. ഇവരുടെ അയല്‍വാസികളില്‍ ഒരാളാണ് ഈ വീഡിയോ എടുത്തതന്നാണ് പോലീസ് പറയുന്നത്.
വീഡിയോ വൈറലായതോടെ ഇയാള്‍ക്കെതിരേ തിരുവല്ല പോലീസ് സ്വമേധെയാ കേസെടുത്തു. കേസെടുത്തതറിഞ്ഞ അനില്‍ വീട്ടില്‍ നിന്നും മുങ്ങി. ഏബ്രഹാമും മകനും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. എബ്രഹാമിന്റെ ഭാര്യ മകള്‍ക്കൊപ്പമാണ് താമസം. മദ്യപിച്ചെത്തി അനില്‍ സ്ഥിരമായി പിതാവിനെ മര്‍ദ്ദിക്കാറുണ്ടെന്ന് പരിസരവാസികളില്‍ പറയുന്നു.