മദ്യപിച്ചെത്തിയ മകന്‍ അച്ഛനെ ക്രൂരമായി അടിക്കുന്ന വീഡിയോ വൈറലായതോടെ കേസെടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : മദ്യപിച്ചെത്തിയ മകന്‍ അച്ഛനെ ക്രൂരമായി അടിക്കുന്ന വീഡിയോ വൈറലായതോടെ കേസെടുത്ത് പോലീസ്. തിരുവല്ല കണിയാമ്പാറയിലാണ് സംഭവം. പനങ്ങായില്‍ കൊടഞ്ഞൂര്‍ വീട്ടില്‍ എബ്രാഹം ജോസഫിനെ മകന്‍ അനില്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഫെയ്‌സ്ബുക്കില്‍ വൈറലായത്.

ബന്ധുവീട്ടില്‍ പോകുന്നത് ചോദ്യം ചെയ്താണ് അനില്‍ അച്ഛനെ മര്‍ദ്ദിക്കുന്നത്. മര്‍ദ്ദനത്തിനിടെ അനില്‍ അച്ഛനെ തെറിവിളിക്കുന്നതും ഇനി ഞാന്‍ അവിടെ പോകില്ലെന്ന് ജോസഫ് മകന്റെ കാല് പിടിച്ച്‌ പറയുന്നതും വീഡിയോയില്‍ കാണാം. ഇവരുടെ അയല്‍വാസികളില്‍ ഒരാളാണ് ഈ വീഡിയോ എടുത്തതന്നാണ് പോലീസ് പറയുന്നത്.

വീഡിയോ വൈറലായതോടെ ഇയാള്‍ക്കെതിരേ തിരുവല്ല പോലീസ് സ്വമേധെയാ കേസെടുത്തു. കേസെടുത്തതറിഞ്ഞ അനില്‍ വീട്ടില്‍ നിന്നും മുങ്ങി. ഏബ്രഹാമും മകനും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. എബ്രഹാമിന്റെ ഭാര്യ മകള്‍ക്കൊപ്പമാണ് താമസം. മദ്യപിച്ചെത്തി അനില്‍ സ്ഥിരമായി പിതാവിനെ മര്‍ദ്ദിക്കാറുണ്ടെന്ന് പരിസരവാസികളില്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...