സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

വാഴവിത്ത് വിതരണം
ഇലന്തൂര്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍ക്ക് 19ന് രാവിലെ 10 മുതല്‍ വാഴവിത്ത് വിതരണം ചെയ്യും.

റയിന്‍ ഷെല്‍റ്റര്‍
മഴക്കാലത്തും പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ജില്ലയില്‍ 53 റയിന്‍ഷെല്‍റ്റര്‍ അനുവദിച്ചു. ഒരു റെയിന്‍ഷെല്‍റ്ററിന് (100 സ്‌ക്വയര്‍ മീറ്റര്‍) 50000 രൂപ ഗവണ്‍മെന്റ് ധനസഹായം നല്‍കും. ഉടന്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ തയാറുള്ള കര്‍ഷകര്‍ കൃഷിഭവനുമായി ബന്ധപ്പെടണം.

ഭാഗ്യകൂപ്പണ്‍, മാസ്‌ക് വിതരണം
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ്, ക്ഷേമനിധി അംഗങ്ങള്‍ക്ക് നല്‍കുന്ന ഭാഗ്യകൂപ്പണ്‍, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ജൂലൈ 20 വരെ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ വിതരണം ചെയ്യും. ഇവ കൈപ്പറ്റാത്ത ക്ഷേമനിധി അംഗങ്ങള്‍, പെന്‍ഷന് അര്‍ഹരായ മസ്റ്റര്‍ ചെയ്യാത്ത അംഗങ്ങള്‍, റദ്ദായ അംഗത്വം പുതുക്കിയ അംഗങ്ങള്‍ എന്നിവര്‍ അംഗത്വ പാസ്ബുക്കുമായി എത്തി ഇവ കൈപ്പറ്റണം. ക്ഷേമനിധിയില്‍ പുതുതായി അംഗമാകുന്നതിനുള്ള അപേക്ഷ ജൂലൈ അഞ്ചിനകം ഓഫീസില്‍ സമര്‍പ്പിക്കണം. റദ്ദായ അംഗത്വം പുനസ്ഥാപിക്കുന്നതിന് ജൂലൈ 10 വരെ അവസരമുണ്ടായിരിക്കുമെന്നും ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222709.

അടൂര്‍ താലൂക്കുതല അദാലത്ത് ജൂലൈ നാലിന്
ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടത്തുന്ന അടൂര്‍ താലൂക്കുതല അദാലത്ത് ജൂലൈ നാലിന് നടക്കും. കളക്ടറേറ്റില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയാണ് ജില്ലാ കളക്ടര്‍ പൊതുജനങ്ങളുടെ പരാതികള്‍ കേള്‍ക്കുന്നത്. ഇതിനായി അടൂര്‍ താലൂക്കിലുള്ള അപേക്ഷകര്‍ക്ക് ജൂണ്‍ 22 മുതല്‍ 26 വൈകിട്ട് അഞ്ച് വരെ അടൂരിലെ അക്ഷയകേന്ദ്രങ്ങളില്‍ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്ന അപേക്ഷയും അപേക്ഷകന്റെ ഫോണ്‍ നമ്പരും അക്ഷയകേന്ദ്രം രേഖപ്പെടുത്തണം. വീഡിയോ കോണ്‍ഫറന്‍സിന്റെ സമയം അപേക്ഷകരുടെ ഫോണില്‍ സംരംഭകന്‍ അറിയിക്കും. തുടര്‍ന്ന് ഓരോ പരാതിക്കാരനും തങ്ങള്‍ക്ക് നിര്‍ദേശിച്ചിരിക്കുന്ന സമയത്ത് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് അക്ഷയകേന്ദ്രത്തില്‍ എത്തണം. ജില്ലാ കളക്ടറോട് വീഡിയോ കോണ്‍ഫറന്‍സിലൂടെ പൊതുജനങ്ങള്‍ ബോധിപ്പിക്കുന്ന പരാതികള്‍ ഇ-ആപ്ലിക്കേഷന്‍ വഴി സമര്‍പ്പിക്കുന്നതിനുള്ള സൗകര്യവും അക്ഷയകേന്ദ്രത്തിലുണ്ട്.

വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് അനുവദിച്ചിട്ടുള്ള സമയത്തുമാത്രമേ പരാതിക്കാരന്‍ എത്താന്‍ പാടുള്ളൂ. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ നിര്‍ദേശങ്ങളും പാലിച്ചായിരിക്കും ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ അവരവരുടെ ഓഫീസുകളില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. ജില്ലകളില്‍ നടത്തിവരാറുള്ള പൊതുജനപരാതിപരിഹാര അദാലത്തുകള്‍ ഓണ്‍ലൈനില്‍ സംഘടിപ്പിക്കുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്ന മുഖ്യമന്ത്രിയുടെ അറിയിപ്പിനെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ പരാതിപരിഹാര അദാലത്ത് സംവിധാനം ഏര്‍പ്പെടുത്തുന്നത്.

വോട്ടര്‍ പട്ടിക
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ഏഴ് ഗ്രാമപഞ്ചായത്തുകളിലെയും വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ലഭ്യമാണ്. പൊതുജനങ്ങള്‍ക്ക് ഓഫീസ് സമയത്ത് വോട്ടര്‍ പട്ടിക പരിശോധിച്ച് പേര് ഉറപ്പുവരുത്താമെന്ന് സെക്രട്ടറി അറിയിച്ചു.

പ്രവേശനം
കൈപ്പട്ടൂര്‍ ഗവണ്‍മെന്റ് വിഎച്ച്എസ്എസില്‍ എല്‍കെജി മുതല്‍ 10 വരെയുള്ള ക്ലാസുകളിലേക്ക് (മലയാളം, ഇംഗ്ലീഷ് മീഡിയം) 2020-21 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. വാഹനസൗകര്യം ലഭ്യമാണ്. ഫോണ്‍: 9074600771.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളത്തെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ; 9.85 കോടിയുടെ പദ്ധതിക്ക് ടെൻ‌ഡർ

0
കൊച്ചി : ഒടുവിൽ കാരിക്കാമുറിയിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനുള്ള...

കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ്

0
കണ്ണൂർ : കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം...

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ അല്പമെങ്കിലും നൽകിയാൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാം ; ജസ്റ്റിസ്...

0
ന്യൂഡൽഹി : സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി...

പ്രതിപക്ഷ ഉപനേതൃ പദവി ; പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം നേതാക്കൾക്ക് നിർദേശം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം...